Deshabhimani

print edition ഫ്രാൻ‌സിൽ പ്രക്ഷോഭം പടരുന്നു

france.
വെബ് ഡെസ്ക്

Published on Oct 20, 2026, 12:40 AM | 1 min read

പാരിസ്: സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിന് സാക്ഷ്യംവഹിച്ച ഫ്രാന്‍സില്‍ ജീവിതചെലവ് വര്‍ധിച്ചതിനെതിരായ പ്രതിഷേധം പടരുന്നു. തിങ്കളാഴ്ച വിദ്യാര്‍ഥി പ്രതിഷേധക്കാർ പാരിസിലെ ലൂവ്ര് മ്യൂസിയത്തിന്റെ കവാടം ഉപരോധിച്ചു. ഫ്രാന്‍സിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ജനറൽ കോൺഫെഡറേഷൻ ഓഫ് ലേബര്‍ (സിജിടി) വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു. വാരാന്ത്യത്തിലെ ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള പൊലീസ് നടപടിയെ പ്രക്ഷോഭകര്‍ അപലപിച്ചു.


ശനിയാഴ്ചത്തെ അക്രമസംഭവങ്ങളിൽ അറസ്റ്റിലായവരുടെ എണ്ണം 2,400 കടന്നു. പൊലീസിന് "നിയന്ത്രണം നഷ്ടപ്പെട്ടു" എന്ന് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് സമ്മതിച്ചു. മന്ത്രി രാജിസന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തള്ളി. അക്രമസംഭവങ്ങള്‍ മുൻകൂട്ടി കാണുന്നതിലും ഇന്റലിജൻസ് സംവിധാനത്തിലും "വീഴ്ചകൾ" സംഭവിച്ചതായി മാക്രോൺ സമ്മതിച്ചു. പ്രക്ഷോഭങ്ങള്‍ തുടരുന്നതിനാല്‍ വ്യാപാര സമുച്ചയങ്ങള്‍ സംരക്ഷിക്കാന്‍ നഗരങ്ങളില്‍ "ഭാഗിക" കർഫ്യൂ ഏർപ്പെടുത്താൻ പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു നിര്‍ദേശിച്ചു.

പ്രക്ഷോഭം കനത്തതോടെ സാന്പത്തിക മേഖലയിലും ഫ്രാന്‍സിന് കനത്ത തിരിച്ചടിയുണ്ടായി. ബോണ്ട്, ഓഹരി വിപണികൾ വൻ തകർച്ച നേരിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home