ഉത്രാളിക്കാവ് വളവിൽ ബസും കാറും ബൈക്കും കൂട്ടിയിടിച്ചു

വടക്കാഞ്ചേരി
ഉത്രാളിക്കാവ് വളവിൽ ബസും കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. കാർ യാത്രികരായ ഉക്കടം സ്വദേശിനി മുംതാസ്(47), മകൾ അഫീഫ(9), ബസ് യാത്രികരായ മണ്ണാർക്കാട് വെള്ളാട്ട് തുടി വീട്ടിൽ വിനു (45), കാക്കശേരി വീട്ടിൽ ഉഷ (38), അനീഷ(10), മുള്ളൂർക്കര തേവര് വീട്ടിൽ വിജയൻ നായർ (82), ബൈക്ക് യാത്രികരായ മായന്നൂർ രാഗിണി പറമ്പിൽ സുജിത്ത് (29) ഭാര്യശ്രീപ്രിയ (21) എന്നിവർക്കാണ് പരിക്കേറ്റത്. തൃശൂർ ഭാഗത്തുനിന്ന് ഷൊർണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും ഷൊർണൂർ ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽപ്പെട്ട ബൈക്ക് സമീപത്തെ പറമ്പിലേക്ക് തെറിച്ചുവീണു. നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ നീങ്ങി സമീപത്തെ മതിലിലേക്ക് ഇടിച്ചുകയറി. പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പരിക്കേറ്റവരെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ ഉൾപ്പെടെയുള്ള നാട്ടുകാരുടെ നേതൃത്വത്തിൽ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.വടക്കാഞ്ചേരി പൊലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.









0 comments