ബാലസംഘം മേഖലാ സമ്മേളനം

ബാലസംഘം താമരക്കുളം വടക്ക് മേഖല സമ്മേളനം മേഖലാ രക്ഷാധികാരി എസ് പ്രശാന്ത് ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
ബാലസംഘം താമരക്കുളം വടക്ക് മേഖല സമ്മേളനം മേഖല രക്ഷാധികാരി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആവണി അധ്യക്ഷയായി. ഏരിയ സെക്രട്ടറി രഹ്നാ റഹീം റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി അക്ഷയ്, എൽ മിനി, വി പ്രകാശ്, ഷിബു ഹസൻ, ഷംസുദ്ദീൻ കുഞ്ഞ്, എബ്രഹാം തരകൻ, ഷീജ വിശ്വംഭരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍: അശ്വിനി (പ്രസിഡന്റ്), ആവണി (സെക്രട്ടറി), എൻ ഓമനക്കുട്ടൻ, എൽ മിനി (കൺവീനർമാർ), ഷീജ വിശ്വംഭരൻ (കോ ഓര്‍ഡിനേറ്റർ).









0 comments