അച്ഛന്റെ പാതയിൽ എൻസോയും; റയൽ മാഡ്രിഡുമായി കരാർ ഒപ്പിട്ട് മാർസെലോയുടെ മകൻ

മാഡ്രിഡ്: റയൽ മാഡ്രിഡിന്റെ ഇതിഹാസ താരം മാർസെലോയുടെ മകൻ എൻസോ ആൽവസ് അച്ഛന്റെ പാത പിന്തുടർന്ന് റയൽ മാഡ്രിഡുമായി ആദ്യ പ്രൊഫഷണൽ കരാർ ഒപ്പിട്ടു. ക്ലബ്ബിന്റെ യൂത്ത് അക്കാദമിയിൽ മികച്ച പ്രകടനം നടത്തുന്ന എൻസോയെ ഭാവിയിലെ വാഗ്ദാനമായാണ് റയൽ മാഡ്രിഡ് മാനേജ്‌മെന്റ് കാണുന്നത്.
റയലിന്റെ അണ്ടർ 17 ടീമിലെ മിന്നും പ്രകടനമാണ് എൻസോയ്ക്ക് അണ്ടർ 19 ടീമിലേക്കും തുടർന്ന് പ്രൊഫഷണൽ കരാറിലേക്കും വഴിതുറന്നത്. ഒരു അറ്റാക്കിംഗ് താരം എന്ന നിലയിൽ മികച്ച ഫിനിഷിംഗ് പാടവമുള്ള എൻസോയിൽ ടീം കോച്ച് ആൽവാരോ അർബലോവയ്ക്കും പൂർണ്ണ വിശ്വാസമുണ്ട്.
റയൽ മാഡ്രിഡിനായി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരം കൂടിയായ മാർസെലോ, മകൻ തന്റെ പ്രിയ ക്ലബ്ബുമായി കരാറിലെത്തിയതിൽ അതീവ സന്തോഷം പ്രകടിപ്പിച്ചു. ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് താരത്തെ ടീമിൽ നിലനിർത്താൻ ക്ലബ്ബ് തീരുമാനിച്ചിരിക്കുന്നത്. അച്ഛൻ പ്രതിരോധ നിരയിൽ വിസ്മയം തീർത്തപ്പോൾ, മുൻനിരയിൽ ഗോളുകൾ അടിച്ചുകൂട്ടാനാണ് എൻസോ തയ്യാറെടുക്കുന്നത്.











0 comments