print edition ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റോമയെ 3–2ന് തോൽപ്പിച്ചു; യുണൈറ്റഡ് വിജയവഴിയിൽ

റോമയ്--ക്കെതിരെ മാഞ്ചസ്റ്റർ യുണെെറ്റഡിന്റെ വിജയഗോൾ നേടിയ മതേയൂസ് കുന്യയുടെ ആഘോഷം
ലണ്ടൻ : ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം. രണ്ടുമാസത്തിനുശേഷം ഒരു ജയം. അതും ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ കരുത്തരായ റോമയ്‌ക്കെതിരെ. തോൽവിയുടെ പടുകുഴിയിൽ വീണ യുണൈറ്റഡ് സ്വന്തംതട്ടകമായ ഓൾഡ് ട്രഫോർഡിൽ 3–2നാണ് ഇറ്റാലിയൻ ക്ലബിനെ വീഴ്‌ത്തിയത്.
17 മിനിറ്റിനുള്ളിൽ 2–0ന് പിന്നിട്ടുനിന്നശേഷമായിരുന്നു ഉജ്വല തിരിച്ചുവരവ്. ഇരട്ടഗോളുമായി ബ്രസീൽ മുന്നേറ്റക്കാരൻ മതേയൂസ് കുന്യ വിജയശിൽപ്പിയായി. പരിക്കുസമയം കുന്യ ചുവപ്പ് കാർഡ് കണ്ട് മടങ്ങുകയും ചെയ്‌തു. ബ്രൂണോ ഫെർണാണ്ടസാണ് മറ്റൊരു ഗോൾ നേടിയത്.
സെപ്‌തംബർ 10ന് ചാമ്പ്യൻസ് ലീഗിൽ സബാഹ് എഫ്‌സിക്കെതിരെയാണ് യുണൈറ്റഡ് അവസാനം ജയിച്ചത്.
പിന്നീടുള്ള ഒമ്പത് കളിയിലും നിരാശയായിരുന്നു. പ്രീമിയർ ലീഗിൽ 17–ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റോമയ്‌ക്കെതിരായ ജയം പുറത്താകൽ വക്കിലുള്ള പരിശീലകൻ മൈക്കേൽ കാരിക്കിന് ആശ്വാസമായി. സ്വന്തംതട്ടകത്തിൽ പ്രതീക്ഷിച്ച പ്രകടനമായിരുന്നില്ല യുണൈറ്റഡിന്. പിഴവുകൾ ആവർത്തിച്ചു. പ്രതിരോധം പാളി. 11–ാം മിനിറ്റിൽ മാതിയാസ് സോളിലൂടെ സന്ദർശകർ ലീഡ് പിടിച്ചു.
തൊട്ടുപിന്നാലെ പെനൽറ്റിയിലൂടെ ഡൊണ്യെൽ മലെൻ ലീഡുയർത്തി. ഒന്നറച്ചെങ്കിലും യുണൈറ്റഡ് തിരിച്ചുവന്നു. ഇടവേളയ്‌ക്കുശേഷം ലഭിച്ച പെനൽറ്റിയിലൂടെ നായകൻ ബ്രൂണോ ഒന്നുമടക്കി. 83, 86 മിനിറ്റുകളിലായിരുന്നു കുന്യ വലകുലുക്കിയത്. പകരക്കാരനായെത്തിയ പത്തൊമ്പതുകാരൻ ഷീ ലാസി യുണൈറ്റഡിനായി തകർപ്പൻ കളി പുറത്തെടുത്തു.









0 comments