ad
Deshabhimani

മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് എസി മിലാൻ

rashford

മാർക്കസ് റെഷ്‌ഫോർഡ്| Photo: Getty Images

വെബ് ഡെസ്ക്

Published on Aug 16, 2026, 07:42 AM | 1 min read

പോളണ്ട് : പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ എ സി മിലാനോട് തോൽവി വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് (4-2) എസി മിലാൻ യുണൈറ്റഡിനെ തകർത്തത്. മത്സരത്തിൽ രണ്ടുതവണ മുന്നിലെത്തിയ ശേഷമായിരുന്നു യുണൈറ്റഡിന്റെ തോൽവി.


യുണൈറ്റഡിനായി ഹാരി മഗ്വയർ, പാട്രിക് ഡോർഗു എന്നിവർ ഗോളുകൾ നേടി. പ്രീ-സീസൺ മത്സരങ്ങൾ പൂർത്തിയായതോടെ മൈക്കൽ കാരിക്ക് പരിശീലകനായ യുണൈറ്റഡിന് ഇനി പ്രീമിയർ ലീഗിൽ ഹൾ സിറ്റിക്കെതിരായ ഉദ്ഘാടന മത്സരമാണ് അടുത്ത ലക്ഷ്യം.


വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് താരം മാർക്കസ് റെഷ്‌ഫോർഡ് യുണൈറ്റഡ് ജേഴ്‌സിയിൽ തിരിച്ചെത്തി എന്നതാണ് മത്സരത്തിന്റെ പ്രധാന സവിശേഷത. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ റെഷ്‌ഫോർഡ് മികച്ച പ്രകടനമാണ് നടത്തിയത്. കോബ്ബി മൈനൂ, ലിസാന്ദ്രോ മാർട്ടിനെസ് എന്നിവരും ഈ പ്രീ-സീസണിലെ തങ്ങളുടെ ആദ്യ മത്സരം കളിച്ചു. ക്ലബ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ്, യൂറി ടൈലമൻസ് എന്നിവർ പൂർണ്ണ സമയം കളത്തിലിറങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home