print edition ബ്രൂണോയ്‌ക്ക് ഇരട്ടഗോൾ ; യുണൈറ്റഡിന് തകർപ്പൻ ജയം

ഇരട്ടഗോൾ നേടിയ ബ്രൂണോ ഫെർണാണ്ടസിന്റെ ആഹ്ലാദം

Sports Desk
Published on Dec 10, 2025, 12:00 AM | 1 min read
ലണ്ടൻ
അവസാന സ്ഥാനക്കാരായ വൂൾവ്‌സിനെ 4–1ന് തകർത്ത് മാഞ്ചസ്‌റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആദ്യ ആറിലെത്തി. ക്യാപ്‌റ്റൻ ബ്രൂണോ ഫെർണാണ്ടസ് ഇരട്ടഗോൾ നേടി. ബ്രയാൻ എംബ്യൂമോ, മാസൺ മൗണ്ട് എന്നിവരും ലക്ഷ്യം കണ്ടു.
ഇടവേളയ്‌ക്ക് പിരിയുന്പോൾ 1–1 എന്ന നിലയിലായിരുന്നു സ്‌കോർ. രണ്ടാംപകുതിയിൽ തകർപ്പൻ പ്രകടനത്തോടെ ജയം സ്വന്തമാക്കി. ആറാംപടിയിൽ 25 പോയിന്റാണ് യുണൈറ്റഡിന്. അഞ്ചാമതുള്ള ചെൽസി ഇത്രതന്നെ പോയിന്റോടെ ഗോൾ വ്യത്യാസത്തിൽ അഞ്ചാമത് നിൽക്കുന്നു.










0 comments