Deshabhimani

print edition ജോ പോളും ബെന്റിലയും ഇന്ന്‌ വോട്ടെടുപ്പിൽ

all india football federation
വെബ് ഡെസ്ക്

Published on Nov 23, 2026, 01:30 AM | 1 min read

ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്‌) തെരഞ്ഞെടുപ്പിൽ മുൻ കളിക്കാരുടെ വിഭാഗത്തിൽ ഇന്ന്‌ തെരഞ്ഞെടുപ്പ്‌ നടക്കും. സ്‌പോർട്‌സ്‌ പേഴ്‌സൺസ്‌ ഓഫ്‌ ഒ‍ൗട്ട്‌സ്‌റ്റാന്റിങ് മെറിറ്റ്‌ (എസ്‌ഒഎം) പ്രതിനിധികളായി ജനറൽ ബോഡിയിലേക്ക്‌ മലയാളികളായ ജോപോൾ അഞ്ചേരിയും ബെന്റില ഡിക്കോത്തയും മത്സരിക്കും. ഡൽഹിയിൽ പകൽ 10 മുതൽ ഒന്നുവരെയാണ്‌ വോട്ടെടുപ്പ്‌.


സ്ഥാനാർത്ഥി പട്ടികയിൽ ഒമ്പത്‌ പേരുണ്ട്‌. രണ്ട്‌ വീതം പുരുഷന്മാരെയും വനിതകളെയുമാണ്‌ തെരഞ്ഞെടുക്കുന്നത്‌. മുൻ ഇന്ത്യൻ ക്യാപ്‌റ്റനും നിലവിൽ പരിശീലകനുമായ ജോ പോൾ അഞ്ചേരി തൃശൂർ സ്വദേശിയാണ്‌. രാജ്യാന്തരതലത്തിൽ കളിക്കാരിയായും റഫറിയായും തിളങ്ങിയ ബെന്റില ഇപ്പോൾ പരിശീലകയാണ്‌. എറണാകുളം മുളവുകാട്‌ സ്വദേശി. മുൻ ഇന്ത്യൻ താരം യു ഷറഫലി മത്സരത്തിൽനിന്നും പിൻമാറി.


പുരുഷൻമാരിൽ ജോ പോളിനുപുറമെ ബ്രൂണോ കുടിനോയും മുഷ്‌ത്താഖ്‌ അലിയുമാണ്‌ രംഗത്തുള്ളത്‌. വനിതകളിൽ ബെന്റില അടക്കം അഞ്ചുപേർ. 40 മുൻ താരങ്ങളാണ്‌ വോട്ടർമാർ. കേരളത്തിന്‌ 11 വോട്ടുണ്ട്‌. എഐഎഫ്‌എഫ്‌ ഭാരവാഹി തെരഞ്ഞെടുപ്പ്‌ ഡിസംബർ 20നാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home