ഇരട്ടഗോളുമായി മെസി; ന്യൂയോർക്ക് സിറ്റി തകർത്ത് മയാമി

മയാമി: മേജർ ലീഗ് സോക്കറിൽ വീണ്ടും മെസി മാജിക്. ഇരട്ടഗോളും ഒരു അസിസ്റ്റുമായി ലയണൽ മെസി തിളങ്ങിയതോടെ ന്യൂയോർക്ക് സിറ്റിയെ മറുപടിയില്ലാത്ത നാലുഗോളിനാണ് ഇൻ്റർ മയാമി പരാജയപ്പെടുത്തിയത്. വിജയത്തോടെ എംഎൽഎസ് പ്ലേ ഓഫിന് അടുത്തെത്താനും ടീമിന് സാധിച്ചു.
ആദ്യപകുതി അവസാനിക്കാനിരിക്കെയാണ് ടീം ആദ്യ ഗോൾ നേടിയത്. 43-ാം മിനിറ്റിൽ ബാൽട്ടസർ റോഡ്രിഗസിലൂടെയാണ് ഇന്റർ മയാമി ലീഡ് നേടിയത്. മെസി നൽകിയ പാസിൽ നിന്നായിരുന്നു ഗോൾ. കളിയുടെ രണ്ടാം പകുതിയിലും ന്യൂയോർക്ക് സിറ്റിയെ കാഴ്ചക്കാരാക്കി മയാമി മുന്നേറ്റം തുടർന്നു. 74-ാം മിനിറ്റിൽ മെസി കളിയിലെ ആദ്യ ഗോൾ കണ്ടെത്തി. സെർജിയോ ബുസ്കെറ്റ്സിന്റെ പാസ് മെസി ഗോളാക്കി മാറ്റുകയായിരുന്നു.
83-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ലൂയിസ് സുവാരസ് ഇന്റർ മയാമിയുടെ സ്‌കോർ ഉയർത്തി. മൂന്ന് മിനിറ്റുകൾക്ക് ശേഷം മെസി തന്റെ രണ്ടാം ഗോളും കണ്ടെത്തി.









0 comments