print edition സ്‌കലോണി തുടരും

ബ്യൂണസ് ഐറിസ്: അർജന്റീന ഫുട്‌ബോൾ ടീമിന്റെ പരിശീലകനായി ലയണൽ സ്‌കലോണി 2030 വരെ തുടരും. ലോകകപ്പ് ഫൈനൽ തോൽവിക്കും ലയണൽ മെസിയുടെ വിരമിക്കലിനും പിന്നാലെ നാൽപ്പത്തെട്ടുകാരൻ പടിയിറങ്ങുമെന്ന അഭ്യൂഹമുയർന്നിരുന്നു. എന്നാൽ മെസിക്ക് ശേഷം പുതുനിരയെ വാർത്തെടുക്കാനുള്ള വെല്ലുവിളി മുൻതാരം കൂടിയായ സ്‌കലോണി ഏറ്റെടുത്തു. 2018 മുതൽ ചുമതലയിലുണ്ട്. 2022ൽ അർജന്റീനയെ ലോകചാമ്പ്യൻമാരാക്കി. രണ്ട് കോപ അമേരിക്കയിലും ഒരു ഫൈനലിസിമ ട്രോഫിയിലും ജേതാക്കളാക്കി. 107 മത്സരങ്ങളിൽ ടീമിനെ ഒരുക്കി. 79ലും ജയിച്ചു. 18 സമനിലയും പത്ത് തോൽവിയുമാണ്.









0 comments