Deshabhimani

സ്റ്റാർട്ടപ്പുകൾക്ക് സഹായഹസ്തമേകി ‘കാമ്പസ് വൈ’ ടികെഎം കാേളേജിൽ 
‘വിദ്യാർഥി കന്പനി’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2026, 12:38 AM | 1 min read


കൊല്ലം

ടികെഎം എൻജിനിയറിങ്‌ കോളേജിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്ഥാപിച്ച പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനികൾക്ക്‌ തുടക്കം. കഴിഞ്ഞവർഷം വിദ്യാർഥികളിൽനിന്ന്‌ ലഭിച്ച നൂറ്റന്പതോളം ആശയങ്ങളിൽനിന്ന്‌ തെരഞ്ഞെടുത്ത മികച്ച സംരംഭക ടീമുകൾക്ക് ക്യാന്പസ് -വൈ തുടർ മാർഗനിർദേശങ്ങളും സഹായഹസ്തവും നൽകി. ഇതിലെ വ്യാവസായിക സാധ്യതയുള്ള ഏറ്റവും മികച്ച രണ്ട് സംരംഭങ്ങൾ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളായി രജിസ്റ്റർ ചെയ്താണ്‌ പ്രവർത്തനം ആരംഭിച്ചത്‌. വിദ്യാർഥികളിലെ സംരംഭകത്വ ആശയങ്ങൾക്ക് സാങ്കേതികവും സാമ്പത്തികവുമായ പിന്തുണയും മാർഗനിർദേശവും നൽകി അവയെ സ്റ്റാർട്ടപ്പുകളാക്കി മാറ്റാൻ ടികെഎം എൻജിനിയറിങ്‌ കോളേജിലെ 1983–-88 ബാച്ച് പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ്‌ ‘ക്യാമ്പസ്- വൈ’. 1997 ബാച്ചിലെ പൂർവ വിദ്യാർഥികളുടെ സഹകരണത്തോടെ കോളേജിൽ ആരംഭിച്ച ടെക്‌നോളജി ബിസിനസ് ഇങ്കുബേറ്ററിലാണ് ഈ വിദ്യാർഥി കമ്പനികൾ താൽക്കാലികമായി പ്രവർത്തനം തുടങ്ങിയത്. ഇതിനൊപ്പം സ്റ്റാർട്ടപ്പുകളെ സാമ്പത്തികമായി സഹായിക്കാൻ അധ്യാപകരും പൂർവ വിദ്യാർഥികളും സംയുക്തമായി ചെന്നൈ ഐഐടി മാതൃകയിൽ ഒരു സെക്‌ഷൻ എട്ട് കമ്പനിയും ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. എ സിദ്ദിഖ് അറിയിച്ചു. കന്പനികളുടെ തുടക്കം കുറിക്കുന്ന ' ഒഡിസ്സി 2026' എന്നിവ എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്‌ഘാടനംചെയ്‌തു. കേരള സ്റ്റാർട്ടപ്‌ മിഷൻ സിഇഒ അനൂപ് അംബിക മുഖ്യപ്രഭാഷണം നടത്തി. റിട്ട. എയർ വൈസ് മാർഷൽ പി കെ ശ്രീകുമാർ, സീമെൻസ് ഹെൽത്‌നീസ്‌ കമ്പനി മേധാവിയും ഹാർവാർഡ് ബിസിനസ്‌ സ്‌കൂൾ വിസിറ്റിങ്‌ ഫാക്കൽറ്റിയുമായ ശ്രീനിവാസൻ നാരായണൻ, രവി കുര്യൻ ജോയ്, തോമസ് വർഗീസ് എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. ടികെഎം ട്രസ്റ്റ് അംഗം ഡോ. എം ഹാറൂൺ അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. എ സിദ്ദിഖ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ് അയൂബ്, ഡീൻ ഡോ. നിസാൻ കുഞ്ഞു, ജോർജ് രഞ്ജിത്, ബിന്ദു സുനിൽ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home