Deshabhimani

print edition സുധാകരനും ജെബിക്കും എതിരെ 
നടപടി വേണമെന്ന്‌ ഉണ്ണിത്താൻ

Rajmohan Unnitha
വെബ് ഡെസ്ക്

Published on Oct 23, 2026, 01:12 AM | 1 min read

കാസർകോട്‌: ചേരിതിരിഞ്ഞ്‌ അഭിപ്രായപ്രകടനം നടത്തരുതെന്ന കെപിസിസി വിലക്ക്‌ ലംഘിച്ച കെ സുധാകരനും മഹിളാ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ജെബി മേത്തർക്കുമെതിരെ നടപടിയെടുക്കണമെന്ന്‌ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ഇവരെ നിലയ്‌ക്കുനിർത്താൻ പാർടിക്ക്‌ കഴിയുന്നില്ലെങ്കിൽ ഇവരെക്കുറിച്ച്‌ ചിലത്‌ ശക്തമായി പറയേണ്ടിവരും. തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ പോകട്ടെയെന്നും ഉണ്ണിത്താൻ മാധ്യമങ്ങളോട്‌ പറഞ്ഞു.


കെപിസിസിയുടെ വിലക്ക്‌ എല്ലാവർക്കും ബാധകമാണ്‌. കെ സുധാകരനെ കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ മാറ്റിയത്‌ ഇന്നലെയല്ല. അതിന്റെ നീരസം ഇപ്പോൾ പ്രകടിപ്പിക്കിക്കുന്നത്‌ ഗുരുതര അച്ചടക്കലംഘനമാണ്‌. ആരോ എഴുതിക്കൊടുത്തതാണ്‌ വായിച്ചത്‌. ജെബി മേത്തർ, കെ മുരളീധരനെ വിമർശിച്ചതും അച്ചടക്കലംഘനമാണ്‌. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്ന അനർഹരാണ്‌ അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home