ക്ഷാമബത്ത കുടിശ്ശിക നിഷേധം; സർക്കാർ ജീവനക്കാർ പ്രതിഷേധിച്ചു

പാലക്കാട്
പ്രഖ്യാപിച്ച ക്ഷാമബത്തയുടെ കുടിശ്ശിക നിഷേധിച്ച യുഡിഎഫ് സർക്കാർ നടപടിയിൽ സർക്കാർ ജീവനക്കാർ പ്രതിഷേധിച്ചു. എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതിഷേധം കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി സെയ്‌തലവി ഉദ്ഘാടനം ചെയ്തു. പിഎസ്‍സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മനേഷ് എം കൃഷ്ണ അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ബി രാജേഷ്, കെജിഒഎ ജില്ലാ സെക്രട്ടറി ആർ സാജൻ എന്നിവർ സംസാരിച്ചു. എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി സി മുഹമ്മദ് റഷീദ് സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി മോഹൻദാസ് നന്ദിയും പറഞ്ഞു.







0 comments