തീരദേശപാത ഉപരോധിച്ചു

പെരുമാതുറ മുതലപ്പൊഴി ഭാഗത്ത് നടന്ന റോഡ് ഉപരോധം
ചിറയിൻകീഴ്
വിദ്യാർഥിസംഘർഷത്തിൽ ഇടപെട്ട് കുട്ടികളെ മർദിച്ചവരെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ചുതെങ്ങ് പെരുമാതുറ തീരദേശപാത ഉപരോധിച്ചു. പെരുമാതുറ സ്വദേശികളാണ് മുതലപ്പൊഴി ഭാഗത്ത് ഉപരോധിച്ചത്. 18ന് താഴമ്പള്ളിയിലെയും പെരുമാതുറയിലെയും വിദ്യാർഥികൾ തമ്മിൽ ഫുട്ബോൾ കളിക്കിടെ അടിപിടിയുണ്ടായിരുന്നു. ഇതിൽ ഇടപെട്ട് മുതിർന്നവർ പെരുമാതുറ ഭാഗത്തെ വിദ്യാർഥികളെ മർദിച്ചെന്നാണ് പരാതി. വ്യാഴം രാവിലെ 10.30ന് ആരംഭിച്ച പ്രതിഷേധം പൊലീസ് ഉദ്യോഗസ്ഥരുടെ ഉറപ്പിൽ 12.30ന് അവസാനിച്ചു. സംഭവദിവസം താഴമ്പള്ളി ഭാഗത്തെ വീട്ടിൽ പെരുമാതുറയുള്ള കുറച്ച് ആളുകൾ അതിക്രമിച്ചുകയറി ഗൃഹനാഥനെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. താഴമ്പള്ളി ലേലപ്പുരയിലെ ഗേറ്റ് കീപ്പറുടെ കസേരകൾ തകർത്തതായും പറയുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ അഞ്ചുതെങ്ങ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇരുസംഭവങ്ങളിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.









0 comments