സ്വർണക്കപ്പിന് വരവേൽപ്പ്

സംസ്ഥാന സ്കൂൾ കായികമേളയുടെ സ്വർണക്കപ്പിന് കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നൽകിയ സ്വീകരണം
കിളിമാനൂർ
സംസ്ഥാന സ്കൂൾ കായികമേളയുടെ സ്വർണക്കപ്പിന് കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആവേശോജ്വല വരവേൽപ്പ് നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി പി മുരളി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജി ബിനു അധ്യക്ഷനായി. പുതിയകാവിൽനിന്ന് ഉത്സവാന്തരീക്ഷത്തിൽ സ്വീകരിച്ച് വിദ്യാലയാങ്കണംവരെ ആവേശപൂർവം ആനയിച്ചു. ജോഗിങ് റാലിയും ദീപശിഖാ പ്രയാണവും നടത്തി. വിവിധ സ്‌കൂളുകളിൽനിന്നുള്ള കായികമേള വിജയികളും കായിക പ്രതിഭകളും ചേർന്ന് റാലി നയിച്ചു. വിവിധ വിഭാഗം വിദ്യാർഥി കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി. ജില്ലാ പഞ്ചായത്ത്‌അംഗം ദീപ അനിൽ, പ്രിൻസിപ്പൽ എ നൗഫൽ, പ്രഥമാധ്യാപിക ബി ജയകല, കെ ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.








0 comments