Deshabhimani

മിന്നലേറ്റ്‌ പുതിയ വീട് 
തകര്‍ന്നതായി പരാതി

മിന്നലേറ്റ്‌ പുതിയ വീട് 
തകര്‍ന്നു

മിന്നലേറ്റ്‌ പുതിയ വീട് 
തകര്‍ന്നു

വെബ് ഡെസ്ക്

Published on Oct 23, 2026, 03:31 AM | 1 min read

കോവളം

പത്തുമാസംമുമ്പ് പണികഴിപ്പിച്ച വീട് മിന്നലേറ്റ് ഭാഗികമായി തകർന്നു. പൂവാർ അരുമാനൂർ അമ്പാടി റോഡിൽ അജിത് കുമാറിന്റെ വീടാണ് തകർന്നത്. ചൊവ്വ രാത്രി 8.30ഓടെ ഉണ്ടായ ശക്തമായ ഇടിയിലും മിന്നലിലും വീട്ടിലെ ഇലക്ട്രിക് വയറിങ്, സിസിടിവി കാമറകൾ, കോമ്പൗണ്ടിന് അകത്ത് സ്ഥാപിച്ചിരുന്ന ടവർ ലൈറ്റുകൾ എന്നിവ പൊട്ടിത്തെറിക്കുകയായിരുന്നു. വീട്ടിലെ ഭൂരിഭാഗം വൈദ്യുത ഉപകരണങ്ങളും നശിച്ചു. ഫർണിച്ചറുകൾക്കും കേടുപാടുണ്ടായി. വീടിന്റെ ചുവരുകൾ വിണ്ടുകീറുകയും ചില ഭാഗങ്ങൾ അടർന്നു മാറുകയും ചെയ്തു. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന്‌ വീട്ടുടമസ്ഥന്‍ അജിത്കുമാര്‍ പറയുന്നു. ഒരു കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന രണ്ടുവീടുകളിൽ ഒന്നാണിത്. 10 മാസം മുമ്പാണ് വീട് പണി പൂർത്തീകരിച്ചത്. സംഭവത്തിന് അഞ്ചുമിനിറ്റ് മുന്പുവരെയും കുടുംബാംഗങ്ങൾ വീട്ടിൽ ഉണ്ടായിരുന്നു. ഇവർ ഭക്ഷണം കഴിക്കാൻ പിറകിലെ വീട്ടിലേക്ക് പോയ സമയത്താണ് ഇടി മിന്നൽ ഉണ്ടായത്. കുടുംബം പൂവാർ വില്ലേജ് ഓഫീസിൽ പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home