2.5 കോടിയുടെ എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ

മുഹമ്മദ് ഷാഫി
ചിറയിൻകീഴ്
ചിറയിൻകീഴിൽ നിരോധിത ലഹരിവസ്തുവായ എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ. പെരുമാതുറ തെരുവിൽ തൈവിളാകം വീട്ടിൽ മുഹമ്മദ് ഷാഫി (33) യെയാണ് 815 ഗ്രാം എംഡിഎംഎയുമായി റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. രണ്ടരക്കോടി വിലയ-ുള്ള രാസലഹരിയാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തതെന്ന് അധികൃതർ പറഞ്ഞു. പെരുംകുഴി കുഴിയം കോളനിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. കുറച്ചു നാളുകളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഒമാനിൽനിന്ന് ഒരു ബന്ധു വഴിയാണ് ഇയാൾക്ക് എംഡിഎംഎ ലഭിച്ചത്. വിമാനത്താവളം വഴി ലഹരിവസ്തു എത്തിച്ചശേഷം പിടിക്കപ്പെടാതിരിക്കാൻ കാൽനടയായി വിൽക്കുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ കടലിലും കായലിലും ഒളിവിൽ കഴിയുകയാണ് ഇയാളുടെ രീതി. ലഹരിവസ്തുവുമായി കഴിഞ്ഞ ദിവസം എത്തിയപ്പോഴാണ് പിടിയിലായത്. മുന്പും എംഡിഎംഎ കടത്ത്, അടിപിടി തുടങ്ങിയ കേസുകളിൽ ഷാഫി ഉൾപ്പെട്ടിട്ടുണ്ട്.








0 comments