വലിയചുടുകാട്ടിൽ കലാപരിപാടികളും പ്രഭാഷണവും

വലിയ ചുടുകാട്ടിൽ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിച്ച നാടൻപാട്ട്
ആലപ്പുഴ
പുന്നപ്ര-–വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി വലിയചുടുകാട് രക്തസാക്ഷിമണ്ഡപത്തിൽ വിവിധ കലാപരിപാടികൾ, പ്രഭാഷണം തുടങ്ങിയവ നടന്നു. വനിതകളുടെയും കുട്ടികളുടെയും ഡാൻസ്, കവിതാപാരായണം, ലളിതഗാനം, കൈകൊട്ടിക്കളി തുടങ്ങിയവയ്-ക്ക് ശേഷം "ജന്തർ മന്തർ’ എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ പ്രഭാഷണം നടത്തി. സിപിഐ എം ഏരിയ സെകട്ടറി അജയസുധീന്ദ്രൻ അധ്യക്ഷനായി. വാരാചരണകമ്മിറ്റി പ്രസിഡന്റ് പി പി ചിത്തരഞ്ജൻ, സിപിഐ മണ്ഡലം സെക്രട്ടറി പി എസ് എം ഹുസൈൻ, വി ബി അശോകൻ, പി പി പവനൻ, ഡി സുധീഷ്, ആർ സുരേഷ്, സൗമ്യരാജ്, കെ കെ ജയമ്മ, സിന്ധു അജി തുടങ്ങിയവർ പങ്കെടുത്തു. ബി നസീർ സ്വാഗതം പറഞ്ഞു. മുരുകൻ കാട്ടാക്കടയുടെ കാവ്യ സന്ധ്യയും ഇപ്റ്റ നാട്ടരങ്ങിന്റെ നാടൻ പാട്ടുകളും അരങ്ങേറി.








0 comments