Deshabhimani

സമരഭൂമിയിൽ സാമ്രാജ്യത്വ വിരുദ്ധ സെമിനാർ

പുന്നപ്ര സമരഭൂമിയില്‍ സംഘടിപ്പിച്ച "പുന്നപ്ര ‑ വയലാർ സമരവും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടവും'  സെമിനാർ 
പി കെ പ്രേംനാഥ് ഉദ്ഘാടനംചെയ്യുന്നു

പുന്നപ്ര സമരഭൂമിയില്‍ സംഘടിപ്പിച്ച "പുന്നപ്ര ‑ വയലാർ സമരവും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടവും' സെമിനാർ 
പി കെ പ്രേംനാഥ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 23, 2026, 03:27 AM | 1 min read

അമ്പലപ്പുഴ ​

പുന്നപ്ര – വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി പുന്നപ്ര വയലാർ സമരവും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടവും എന്ന വിഷയത്തിൽ സമര ഭൂമിയിൽ സംഘടിപ്പിച്ച സെമിനാർ പി കെ പ്രേംനാഥ് ഉദ്ഘാടനംചെയ്തു. ലക്ഷണമൊത്ത സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമായിരുന്നു പുന്നപ്ര വയലാർ സമരം. പൊരുതി മരിച്ചാലും തോറ്റു മടങ്ങില്ലെന്ന നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിച്ചവരായിരുന്നു സമരത്തിൽ പങ്കെടുത്തവർ. മതനിരപേക്ഷതക്ക് കരുത്തായി മാറാൻ സമര സേനാനികളുടെ സ്‌മരണ കരുത്താകട്ടെയെന്നും പി കെ പ്രേംനാഥ് പറഞ്ഞു. ​ജി കൃഷ്‌ണ പ്രസാദ് അധ്യക്ഷനായി. എച്ച് സലാം, ഇ കെ ജയൻ, സി ഷാംജി, എ ഓമനക്കുട്ടൻ, അഡ്വ. ആർ രാഹുൽ എന്നിവർ സംസാരിച്ചു. കെ എം ജുനൈദ് സ്വാഗതവും ആർ രജിമോൻ നന്ദിയും പറഞ്ഞു.സെമിനാറിന് മുന്നോടിയായി വിവിധ കലാപരിപാടികളും കവിയരങ്ങും നടന്നു. കവി സി എസ് രാജേഷ് ഉദ്ഘാടനംചെയ്തു. കെ പി പ്രീതി അധ്യക്ഷയായി. പി യു ശാന്താറാം സ്വാഗതവും വി ഡി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. കളർകോട് ശ്രീകുമാർ രംഗഭാഷയൊരുക്കിയ സമന്വയ കലാവേദിയുടെ മത്തായിയുടെ മരണം നാടകം അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home