Deshabhimani

3 ക്ഷേത്രത്തിൽ മോഷണം 
നടത്തിയവർ അറസ്റ്റിൽ ​

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2026, 02:58 AM | 1 min read

വിളപ്പിൽ

മലയിൻകീഴിൽ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയവർ അറസ്‌റ്റിൽ. തേമ്പാമുട്ടം സ്വദേശി അജിത്ത്(20), കള്ളിക്കാട് മൈലക്കാട് സ്വദേശി അജയ്(19) എന്നിവരെ ബുധൻ രാത്രി തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നാണ്‌ അറസ്റ്റ് ചെയ്തത്‌. തെളിവെടുപ്പിനായി വ്യാഴാഴ്ച മോഷണം നടന്ന അമ്പലങ്ങളിൽ എത്തിച്ചു. ഇരട്ടക്കലുങ്ക് ദുർഗ്ഗാ ഭഗവതി ക്ഷേത്രം, ആൽത്തറ ഭഗവതി ക്ഷേത്രം, വിളവൂർക്കൽ വാറുവിളാകം ശിവനാഗേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ ഞായറാഴ്ച രാത്രിയാണ്‌ മോഷണം നടത്തിയത്‌. ക്ഷേത്ര ഭരണസമിതിക്കാരാണ്‌ മലയിൻകീഴ് പൊലീസിൽ പരാതി നൽകിയത്. ​ആൽത്തറ ഭഗവതി ക്ഷേത്രത്തിൽ വൈദ്യുതി വിച്ഛേദിച്ച് സിസിടിവി ഓഫാക്കി തെക്കേ നടയുടെ സാക്ഷ പൊളിച്ച് അകത്ത് കയറിയാണ്‌ മോഷണം നടത്തിയത്‌. ശിവനാഗേശ്വരി ക്ഷേത്രത്തിൽ ബാഗുമായി എത്തിയ ഇവരുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു. വാതിലുകളും കാമറയും തകർത്തെങ്കിലും ഒന്നും കൊണ്ടുപോകാനായില്ല. ഡിവൈഎസ്‌പി ബിനുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഉമേഷ്, സബ് ഇൻസ്പെക്ടർ ബിബിൻ, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. കരമന സ്റ്റേഷൻ പരിധിയിൽനിന്ന്‌ മോഷ്ടിച്ച ബൈക്കുമായാണ്‌ പ്രതികൾ അമ്പലത്തിൽ മോഷ്ടിക്കാനെത്തിയത്‌. സമാന രീതിയിൽ മോഷണം നടത്തിയതിന് ബാലരാമപുരം മാറനല്ലൂർ സ്റ്റേഷനിലും കേസുകളുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home