Deshabhimani

വെള്ളക്കെട്ട് രൂക്ഷം; വീടുകളിൽ മലിനജലം

പാറശാല കാരാളി പടപ്പറ ഏലായിലെ 
വെള്ളക്കെട്ടിനെ തുടർന്ന് സമീപത്തെ വീട്ടിൽ 
വെള്ളം കയറിയപ്പോൾ

പാറശാല കാരാളി പടപ്പറ ഏലായിലെ 
വെള്ളക്കെട്ടിനെ തുടർന്ന് സമീപത്തെ വീട്ടിൽ 
വെള്ളം കയറിയപ്പോൾ

വെബ് ഡെസ്ക്

Published on Oct 23, 2026, 03:00 AM | 1 min read

പാറശാല

അതിർത്തി ഭാഗത്ത് മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലും ഏലകളിലും വെള്ളക്കെട്ട് രൂക്ഷം. അടിക്കടി പെയ്യുന്ന കനത്ത മഴയിൽ ചെങ്കൽ, കാരോട്, കൊല്ലയിൽ, പാറശാല, കുളത്തൂർ പഞ്ചായത്ത് പ്രദേശങ്ങളിലെ മിക്ക ഏലകളിലും വെള്ളക്കെട്ടാണ്‌. മഴ തുടർന്നാൽ വ്യാപക കൃഷിനാശമുണ്ടാകും. നെയ്യാർ ഇടതുകര കനാലിൽ പല ഭാഗത്തും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ട്. വന്യക്കോട് വാണിയംവിളയിൽ മഴവെള്ളം പുരയിടങ്ങളിലേക്കും വീടുകളിലേക്കും കയറി. കാരാളി പടപ്പറ ഏലായിൽ കൃഷിയിടങ്ങളിലും വീടുകളിലും വെള്ളംകയറി. അയ്ങ്കാമം പാൽക്കുളം സുനിലിന്റെ വീടിന് മുകളിൽ തൊട്ടടുത്ത പുരയിടത്തിലെ മതിൽ വീണ് കേടുപാടുണ്ടായി. ദേശീയപാതയിൽ ഉദിയൻകുളങ്ങര, പാറശാല ഉൾപ്പെടെയുള്ള ഭാഗങ്ങളിലും വിവിധ ഇടറോഡുകളിലും പലഭാഗത്തും വെള്ളക്കെട്ട് രൂക്ഷമാണ്. സമയബന്ധിതമായി ഓടകൾ നവീകരിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home