കാറിടിച്ച് മരണം
വാഹനയാത്രക്കാരെ കണ്ടെത്താനാകാതെ പൊലീസ്

വിതുര
കാൽനടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് കൊലപ്പെടുത്തിയ കാർ യാത്രക്കാരെ കണ്ടെത്താനാകാതെ പൊലീസ്. ബുധൻ പകൽ 3.50ന് ചേന്നൻപാറ വൈഎംഎ ഗ്രന്ഥശാലയ്‌ക്ക് സമീപം ചാരുപാറ തടത്തരികത്തുവീട്ടിൽ വേണു നായിഡു (74)വാണ് കാറിടിച്ച് മരിച്ചത്. അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ വാഹനം ഓടിച്ചു പോകുകയായിരുന്നു. ഇടിച്ചിട്ട് മുങ്ങിയ കാർ വെള്ളനാട് സ്വദേശിനിയുടേതാണ്. ഇവർ കുളപ്പട സ്വദേശിക്ക് വാടകയ്‌ക്ക് നൽകിയിരിക്കുകയായിരുന്നു. ശരത്ത്, നിതിൻ ജി ചന്ദ്രൻ എന്നിവരാണ് കാർ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മൊബൈൽ നന്പർ സ്വിച്ച്‌ഓഫ് ആണ്.









0 comments