പിന്നിൽ ആർഎസ്‌പി അക്രമിസംഘം
പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റിനെ ഓഫീസിൽ കയറി മർദിക്കാൻ ശ്രമം

കിളിമാനൂർ
കൃത്യനിർവഹണത്തിനിടെ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം സതീവനെ ഓഫീസിൽ കയറി നാലംഗ സംഘം മർദിക്കാൻ ശ്രമിച്ചതായി പരാതി. വ്യാഴം പകൽ 12.30 ഓടെയാണ് സംഭവം. ഓഫീസ് മുറിയിൽ കയറിവന്ന നാലുപേർ ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തി മർദിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പള്ളിക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഫോൺ പിടിച്ചു വാങ്ങി സംഘം അസഭ്യം വിളിച്ച് കൈപിടിച്ച് തിരിക്കുമ്പോൾ മറ്റ് പഞ്ചായത്ത് അംഗങ്ങൾ ഓടി എത്തി. ഇതോടെ സംഘം സ്ഥലം വിട്ടു. രാഷ്ട്രീയ വൈരമാണ് സംഭവത്തിന് പിന്നിലെന്ന് പ്രസിഡന്റ് പറഞ്ഞു. സ്വതന്ത്രനായി മത്സരിച്ച് കോൺഗ്രസ് പിന്തുണയോടെ പ്രസിഡന്റായി വന്ന സതീവൻ രാജിവയ്ക്കണം എന്ന് സംഘം ആവശ്യപ്പെട്ടതായും ആർഎസ്‌പിക്കാരാണ് ഇതിനുപിന്നിലെന്നും ഗ്രാമസഭകളിലെ ഉപഭോക്‌തൃ ലിസ്‌റ്റിൽ ചില താൽപ്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ കൂട്ടുനിൽക്കാത്തതാണ് പ്രശ്‌നത്തിന് കാരണമെന്നും പ്രസിഡന്റ് പറഞ്ഞു. സംഭവത്തിൽ പള്ളിക്കൽ പൊലീസ് കേസെടുത്തു.









0 comments