Deshabhimani

നേതാക്കളുടെ സസ്പെൻഷൻ

കുസാറ്റ്‌ ആസ്ഥാനത്തേക്ക് 
മാർച്ച് നടത്തി

March held to CUSAT headquarters

കുസാറ്റ് സംഘടനാ നേതാക്കളുടെ സസ്-പെൻഷനെതിരെ സംഘടിപ്പിച്ച പൊതുയോഗം പുരോഗമന കലാസാഹിത്യസംഘം 
ജില്ലാ പ്രസിഡന്റ്‌ ഡോ.കെ ജി പൗലോസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 23, 2026, 02:04 AM | 1 min read

 കളമശേരി


കൊച്ചി സർവകലാശാലയിൽ സംഘടനാ നേതാക്കൾക്കെതിരെയുള്ള രാഷ്ട്രീയപ്രേരിത നടപടികൾ അവസാനിപ്പിക്കുക, അന്യായമായ സസ്പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സർവകലാശാല സംരക്ഷണ മാർച്ച് സംഘടിപ്പിച്ചു.


എഫ്എസ്ഇടിഒ, കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ്, ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻസ്, കുസാറ്റ് പെൻഷനേഴ്‌സ് ഫോറം, പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ നേതൃത്വത്തിലാണ് സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിച്ചത്.


തുടർന്ന് നടന്ന പൊതുയോഗം പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ്‌ ഡോ. കെ ജി പൗലോസ് ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ എ അൻവർ അധ്യക്ഷനായി. ​സി ആർ സന്തോഷ്, ഡി പി ദിപിൻ, ഡോ. അരുൺ ബാലകൃഷ്ണൻ, കെ പി വേണു, രവിത ഹരിദാസ്, കെ രവിക്കുട്ടൻ, എ ജെ മെറിമോൾ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home