Deshabhimani

സിംഗപ്പുരിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്

കലൂരിലെ റിക്രൂട്ടിങ് 
ഏജൻസിക്കെതിരെ കേസ്

Fraud involving a job offer in Singapore
വെബ് ഡെസ്ക്

Published on Oct 23, 2026, 01:21 AM | 1 min read

കൊച്ചി


സിംഗപ്പുരിൽ വെയർഹൗസ് സൂപ്പർവൈസർ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് പണം തട്ടിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കലൂർ ചമ്മണി ടവറിൽ പ്രവർത്തിക്കുന്ന റെഡ് ലൈൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ നവീൻ അഗസ്റ്റിൻ, ജീവനക്കാരായ ശ്രീലക്ഷ്മി, നീതു എന്നിവർക്കെതിരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് കേസെടുത്തത്. കൊല്ലം വെട്ടിക്കവല സ്വദേശിയായ ശ്യാം സെൽവറ്റിന്റെ പരാതിയിലാണ് നടപടി.


ശ്യാമിനും സുഹൃത്തിനും സിംഗപ്പുരിൽ വെയർഹൗസ് സൂപ്പർവൈസർ ജോലി വാഗ്ദാനം ചെയ്ത് 3,20,000 രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. 2025 സെപ്റ്റംബർ 26-ന് പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1,66,000 രൂപയും സുഹൃത്തിന്റെ 1,54,000 രൂപയും നവീൻ അഗസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു. ​പണം കൈപ്പറ്റി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് യുവാക്കൾ പരാതി നല്‍കിയത്. കേസിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home