Deshabhimani

മുനമ്പം ഭൂമിപ്രശ്‌നം

print edition തീരുമാനിക്കേണ്ടത്‌ 
സർക്കാർ: മായിൻ ഹാജി

munambam

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 23, 2026, 01:19 AM | 1 min read

കൊച്ചി: മുനമ്പം ഭൂമിപ്രശ്‌നത്തിൽ തീരുമാനമെടുക്കേണ്ടത്‌ വഖഫ്‌ ബോർഡല്ലെന്നും സംസ്ഥാന സർക്കാരാണെന്നും വഖഫ്‌ ബോർഡ്‌ ചെയർമാൻ എം സി മായിൻ ഹാജി. സർക്കാരിന്റെ തീരുമാനത്തിന്‌ പൂർണപിന്തുണ നൽകും. വ്യാഴാഴ്‌ച ബോർഡ്‌ ആസ്ഥാനത്ത്‌ ചേർന്ന യോഗത്തിന്റെ അജൻഡയിൽ മുനമ്പം ഭൂമിപ്രശ്‌നം ഉണ്ടായിരുന്നില്ലെന്നും മായിൻ ഹാജി മാധ്യമങ്ങളോട്‌ പറഞ്ഞു.


വഖഫ്‌ ബോർഡിൽ എപി വിഭാഗത്തിന്‌ പ്രാതിനിധ്യം നൽകണമെന്നാണ്‌ അഭിപ്രായം. ആരെങ്കിലും രാജിവയ്‌ക്കുമോ അതോ പുതിയ ആളെ നിയമിക്കുമോ എന്നൊന്നും പറയാൻ താൻ ആളല്ലെന്നും മായിൻ ഹാജി പ
റഞ്ഞു.

പുനഃസംഘടിപ്പിച്ചശേഷമുള്ള വഖഫ്‌ ബോർഡിന്റെ ആദ്യയോഗമാണ്‌ ചേർന്നത്‌. മുനന്പം വിഷയത്തിൽ പുതിയ ചെയർമാനും മുഖ്യമന്ത്രിയും മുന്പ്‌ വ്യത്യസ്‌ത അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. മുനന്പം ഭൂമി വഖഫ്‌ സ്വത്താണെന്നാണ്‌ മായിൻ ഹാജിയുടെ നിലപാട്‌. അങ്ങനെയല്ലെന്ന അഭിപ്രായമാണ്‌ പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശൻ സ്വീകരിച്ചത്‌. യുഡിഎഫ്‌ അധികാരത്തിലെത്തിയാൽ 10 മിനിട്ടുകൊണ്ട്‌ പ്രശ്‌നം പരിഹരിക്കുമെന്നും സതീശൻ പ്രഖ്യാപിച്ചിരുന്നു. വരുംദിവസങ്ങളിൽ മുനന്പം ഭൂപ്രശ്‌നത്തിലെ ഇ‍ൗ ഇരട്ടത്താപ്പ്‌ ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ പരസ്യപ്രതിഷേധത്തിന്‌ തയ്യാറെടുക്കുന്നതിനിടിയിലാണ്‌ മായിൻ ഹാജിയുടെ പ്രതികരണം.


രാജി അനുരഞ്ജനത്തിന്റെ ഭാഗം: തൊടിയൂർ 
മുഹമ്മദ്‌ കുഞ്ഞ് മൗലവി


സർക്കാരുമായി കൂടിയാലോചിച്ച്‌ രാജി സമർപ്പിക്കുമെന്ന്‌ വഖഫ്‌ ബോർഡ്‌ അംഗം തൊടിയൂർ മുഹമ്മദ്‌ കുഞ്ഞ് മൗലവി. അനുരഞ്ജനത്തിന്റെ ഭാഗമായാണ്‌ ബോർഡിൽനിന്ന്‌ രാജിവയ്‌ക്കുന്നത്‌. പകരം പദവി പ്രതീക്ഷിക്കുന്നില്ല. സർക്കാർ എന്തെങ്കിലും ഏൽപ്പിച്ചാൽ അത്‌ നിർവഹിക്കും. വേറെ ആർക്കെങ്കിലും വഖഫ്‌ ബോർഡിലേക്ക്‌ വരാനാണോ രാജിയെന്ന ചോദ്യത്തിന്‌ ആയിരിക്കുമല്ലോയെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home