Deshabhimani

ആവേശത്തിരയായി 
"കാൻ ബീറ്റ്' വാക്കത്തൺ

a
വെബ് ഡെസ്ക്

Published on Oct 23, 2026, 01:25 AM | 1 min read

കോഴിക്കോട്
സ്‌തനാർബുദ ബോധവൽക്കരണത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച വാക്കത്തണിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി. ബേബി മെമ്മോറിയൽ നവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും റോട്ടറി കലിക്കറ്റ് റേഡിയൻസ് ക്ലബ്ബും ചേർന്നാണ് "കാൻ ബീറ്റ്' എന്ന പേരിൽ വാക്കത്തൺ സംഘടിപ്പിച്ചത്. "ആരോഗ്യമുള്ള വനിതകൾ, ഉജ്വല ഭാവി' എന്ന മുദ്രാവാക്യമുയർത്തി ഗുജറാത്തി സ്കൂളിൽനിന്ന് ആരംഭിച്ച വാക്കത്തൺ അഡ്വ. കെ ജയന്ത് എംഎൽഎ, ബിഎംഎച്ച് ഡയറക്‌ടർമാരായ ഡോ. വിനീത് എബ്രഹാം, ഡോ. അഞ്ജു മിറിയം അലക്സ്, ക്ലസ്റ്റർ സിഇഒ ഡോ. അനന്ത് മോഹൻ പൈ, റോട്ടറി ഡിസ്ട്രിക്‌ട് ഗവർണർ മോഹൻദാസ് മേനോൻ തുടങ്ങിയവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ബിഎംഎച്ച് ഡെപ്യൂട്ടി സിഎംഎസ് ഡോ. അരുൺ മാത്യു, റോട്ടറി കലിക്കറ്റ് റേഡിയൻസ് പ്രസിഡന്റ് സജു പ്രേംജിത്ത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home