Deshabhimani

ഐഡിബിഐ ബാങ്ക് വിൽപ്പനക്കെതിരെ ബെഫി പ്രതിഷേധം

ഐഡിബിഐ ബാങ്ക് വിൽപനക്കെതിരെ ബെഫി  ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം
വെബ് ഡെസ്ക്

Published on Oct 23, 2026, 02:00 AM | 1 min read

പാലക്കാട്

രാജ്യത്തിന്റെ വ്യാവസായിക വളർച്ച ലക്ഷ്യമാക്കി രൂപീകരിച്ച ഐഡിബിഐ ബാങ്കിനെ വിദേശ കുത്തകകൾക്ക് തീറെഴുതാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി കെ സി പ്രവീൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ രാമദാസ് അധ്യക്ഷനായി. സർക്കാർ ഉടമസ്ഥതയിലായിരുന്ന ഐഡിബിഐ ബാങ്കിനെ നവഉദാരവൽക്കരണ നയങ്ങളിലൂടെയാണ് തകർച്ചയിലേക്ക് തള്ളിവിട്ടത്. പിന്നീട് കേന്ദ്രസർക്കാരും എൽഐസിയും ചേർന്ന് ഓഹരികൾ നിക്ഷേപിച്ച് ബാങ്കിനെ നിലനിർത്തുകയായിരുന്നു. എന്നാൽ, ഇപ്പോൾ ബാങ്കിന്റെ 60 ശതമാനം ഓഹരികളും ഫെയർഫാക്സ് എന്ന കനേഡിയൻ കമ്പനിക്ക് കൈമാറാനാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. നേരത്തേ സിഎസ്ബി ബാങ്കിനെയും ഈ വിദേശ കമ്പനി കൈപ്പിടിയിലാക്കിയിരുന്നു. ജില്ലാ ഭാരവാഹികളായ ധനേഷ്, സുൽഫിക്കറലി, ലോഷ്, ഷീന, ജയേഷ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home