Deshabhimani

സ്കൂള്‍ ഉച്ചഭക്ഷണ വിതരണം 
നിർത്തലാക്കരുത്: ബാലസംഘം

ബാലസംഘം കുട്ടനാട് ഏരിയ സമ്മേളനം  ജില്ലാ കോ–ഓര്‍ഡിനേറ്റർ 
അഖിൽ മാധവൻ ഉദ്ഘാടനംചെയ്യുന്നു

ബാലസംഘം കുട്ടനാട് ഏരിയ സമ്മേളനം ജില്ലാ കോ–ഓര്‍ഡിനേറ്റർ 
അഖിൽ മാധവൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 23, 2026, 12:41 AM | 1 min read

മങ്കൊമ്പ്

സ്‌കൂളുകളിൽ ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമായി നിലനിർത്തണമെന്ന് ബാലസംഘം കുട്ടനാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ കോ–ഓര്‍ഡിനേറ്റർ അഖിൽ മാധവൻ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് മാളവിക രാജേഷ് അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം എ ബി അശ്വൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു, സിപിഐ എം ഏരിയ സെക്രട്ടറി സി പി ബ്രീവൻ, എം വി പ്രിയ, എ പി അശോകൻ, കാവ്യ സന്തോഷ്, കെ ആർ സീതാലക്ഷ്‌മി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: മാളവിക രാജേഷ് (പ്രസിഡന്റ്), പി അൽഷിൻ (വൈസ്‌പ്രസിഡന്റ്), കെ ആർ സീതാലക്ഷ്‌മി (സെക്രട്ടറി), താര രാജേഷ് (ജോയിന്റ് സെക്രട്ടറി), എസ് ജതീന്ദ്രൻ (ക്രൺവീനർ), എ പി അശോകൻ (കോ–ഓര്‍ഡിനേറ്റർ), ടി ആർ രാജ്മോഹൻ (അക്കാദമിക് കമ്മിറ്റി കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home