Deshabhimani

ജില്ലാ ശാസ്‌ത്രോത്സവം; ലോഗോ പ്രകാശിപ്പിച്ചു

a
വെബ് ഡെസ്ക്

Published on Oct 23, 2026, 01:29 AM | 1 min read

വടകര

നവംബർ 5, 6, 7 തീയതികളിൽ വടകരയിൽ നടക്കുന്ന റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ പാറക്കൽ അബ്ദുള്ള എംഎൽഎ പ്രകാശിപ്പിച്ചു. വടകര, തോടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ വി കെ സുനിൽ, വി എം സുരേന്ദ്രൻ, തോടന്നൂർ ഉപജില്ല ബിപിസി എം എം മുഹമ്മദ്, പ്രിൻസിപ്പൽമാരായ കെ ജമാൽ, പി മുന്ന, വിവിധ അധ്യാപക സംഘടന പ്രതിനിധികളായ അബ്‌ദുൾ റസാഖ്, എം ഇസ്മയിൽ, എൻ പി ഹംസ, അദീബ് അഹമ്മദ്, എം ഹാരിസ്, കെ ഫൈസൽ, എം റഫീഖ്, പി സഫുവാൻ, എം കെ മുഹമ്മദലി എന്നിവർ പങ്കെടുത്തു. ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ വടകര നഗരത്തിലെ അഞ്ച് വിദ്യാലയങ്ങളിലും ടൗൺഹാളിലുമായാണ് മേള നടക്കുന്നത്. എംയുഎംവിഎച്ച്എസ്എസിൽ സയൻസ് ഫെയർ, ജെഎൻഎംജിഎച്ച്എസ്എസിൽ മാത്‌സ്‌ ഫെയർ, ശ്രീനാരായണ എച്ച്എസ്എസിൽ സോഷ്യൽ സയൻസ് ഫെയർ, സെന്റ്‌ ആന്റണീസിൽ പ്രവൃത്തിപരിചയ മേള, ബിഇഎം എച്ച്എസ്എസിൽ ഐടി ഫെയർ, ടൗൺ ഹാളിൽ വൊക്കേഷണൽ എക്‌സ്‌പോ, സ്കിൽ ഫെസ്റ്റ് എന്നിങ്ങനെയാണ് വേദികൾ ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട്, വടകര, കൊയിലാണ്ടി, താമരശേരി വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി ഉപജില്ലാ തലത്തിൽ വിജയികളായ രണ്ടായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home