Deshabhimani

പൊന്നപ്പനും കുടുംബത്തിനും വീട് നൽകി 
എടയാർ സുഡ് കെമി കമ്പനി

a-house-was-provided

എടയാർ സുഡ് കെമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പൊന്നപ്പനും കുടുംബത്തിനും നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ 
വൈസ് പ്രസിഡന്റ്‌ സജി മാത്യു കൈമാറുന്നു

വെബ് ഡെസ്ക്

Published on Oct 23, 2026, 01:28 AM | 1 min read

ആലുവ


കടുങ്ങല്ലൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെരുമന കരോട്ട് പൊന്നപ്പനും കുടുംബത്തിനും വീട് നിർമിച്ച് നൽകി എടയാർ സുഡ് കെമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. കമ്പനി വൈസ് പ്രസിഡന്റ്‌ സജി മാത്യു താക്കോൽ കൈമാറി. ഭിന്നശേഷിക്കാരിയായ മകളുമായി തകർന്നുവീഴാറായ ജീർണിച്ച കെട്ടിടത്തിലായിരുന്നു പൊന്നപ്പനും കുടുംബവും താമസിച്ചിരുന്നത്.


തദ്ദേശ ജനപ്രതിനിധികൾ വഴി വിവരം അറിഞ്ഞ കമ്പനി മാനേജ്മെന്റ്‌ പൊതുനന്മ ഫണ്ടിൽ ഉൾപ്പെടുത്തി 450 ചതുരശ്രഅടി വിസ്തീർണമുള്ള പുതിയ വീട് നിർമിച്ചു നൽകുകയായിരുന്നു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സെബാസ്റ്റ്യൻ വേവുകാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു പാനാപ്പിള്ളി, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ഗീത സലിം കുമാർ, വൈസ് പ്രസിഡന്റ്‌ വി കെ ഷാനവാസ്, കമ്പനി മാനേജർ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home