ഗുരുവായൂർ ഏകാദശി വിളക്കുകൾക്ക് ഇന്ന് തുടക്കം

ഗുരുവായൂർ ഏകാദശിവിളക്കാഘോഷത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി ക്ഷേത്രാങ്കണത്തില്‍ നടന്ന വിളംബര ഘോഷയാത്ര
ഗുരുവായൂർ
ഗുരുവായൂർ ഏകാദശി മഹോത്സവത്തിനോടനുബന്ധിച്ചുള്ള ഏകാദശി വിളക്കുകൾക്ക് വെള്ളിയാഴ്‌ച തുടക്കമാകും. പാലക്കാട് അലനല്ലൂർ പറമ്പോട്ട് അമ്മിണി അമ്മയുടെ കുടുംബത്തിന്റെതാണ് ആദ്യ വിളക്ക്. നവംബർ 21നാണ് ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും പുരാതന കുടുംബങ്ങളും വഴിപാടായി സമർപ്പിക്കുന്ന വിളക്കുകൾ കാഴ്ചശീവേലി, മേളം, പഞ്ചവാദ്യം, തായമ്പക, കലാപരിപാടികൾ എന്നിവയുമുണ്ടാകും. 24ന് കനറാബാങ്ക്, 25ന് എസ്ബിഐ, 26ന് ക്ഷേത്രം പരമ്പര്യപത്തുകാർ, 27ന് വ്യാപാരികൾ, 28ന് നാണു എഴുത്തച്ഛൻ സൺസ്, 29ന് മല്ലിശേരി വിളക്ക്, 31ന് പൊലീസ് വിളക്കും നടക്കും. നവംബർ ഒന്നിന് നീതി വിളക്ക്, മൂന്നിന് ജി ജി കൃഷ്ണയ്യർ, നാലിന് അയ്യപ്പ ഭജന സംഘം, ഏഴിന് തന്ത്രി ദിനേശൻ നമ്പൂതിരിപ്പാട്, എട്ടിന് പോസ്റ്റൽ വിളക്ക് എന്നിവയും ആഘോഷിക്കും. 12ന് ദേവസ്വം പെൻഷൻകാരുടെയും ജീവനക്കാരുടെയും 14ന് മുൻ ദേവസ്വം ചെയർമാൻ പി ടി മോഹനകൃഷ്ണന്റെ കുടുംബത്തിന്റെയും 17ന് നെന്മിനി മനക്കാരുടെയും 19ന് കൊളാടിക്കാരുടേയും 20ന് ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെയും വിളക്കാഘോഷം നടക്കും.
ഏകാദശിവിളക്കാഘോഷം: വിളംബര ഘോഷയാത്ര ഗുരുവായൂര്‍
ഗുരുവായൂർ
ഏകാദശിവിളക്കാഘോഷത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി ക്ഷേത്രാങ്കണത്തില്‍ ഏകാദശി വിളക്ക് വിളംബര ഘോഷയാത്ര നടന്നു. വെള്ളിയാഴ്ച മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ആരംഭിക്കുന്ന ഏകാദശി വിളക്കാഘോഷങ്ങളുടെ മുന്നോടിയായി ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ നടന്ന ഏകാദശി വിളക്ക് വിളംബര ഘോഷയാത്ര പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഗുരുവായൂരപ്പന്റെ ഛായാചിത്രം വഹിച്ചുള്ള ഘോഷയാത്രയ്ക്ക് പ്രസിഡന്റ് ശിവദാസ് മൂത്തേടത്ത്, സെക്രട്ടറി സി വി വിജയൻ, ട്രഷറർ മാധവൻ പൈക്കാട്ട് എന്നിവർ നേതൃത്വം നൽകി. ഘോഷയാത്ര സമാപിച്ച ശേഷം കാര്യാലയ ഗണപതിക്ക് വിശേഷാൽ പൂജയും കേളിയും പ്രസാദ വിതരണവുമുണ്ടായി.









0 comments