Deshabhimani

പുല്ലഴിയിലും പറന്നെത്തി വിത്ത്‌ വിത

പുല്ലഴി കോൾപ്പാടത്ത്‌ ഡ്രോൺ ഉപയോഗിച്ച്‌ വിത്ത്‌ വിതയ്ക്കുന്നു  
/ ഫോട്ടോ: ഡിവിറ്റ്‌ പോൾ

പുല്ലഴി കോൾപ്പാടത്ത്‌ ഡ്രോൺ ഉപയോഗിച്ച്‌ വിത്ത്‌ വിതയ്ക്കുന്നു 
/ ഫോട്ടോ: ഡിവിറ്റ്‌ പോൾ

വെബ് ഡെസ്ക്

Published on Oct 23, 2026, 12:37 AM | 1 min read

തൃശൂർ

പുല്ലഴി കോൾപ്പടവ്‌ സഹകരണ സംഘത്തിന്റെ കീഴിലുള്ള പാടശേഖരത്തിൽ ആദ്യമായി ഡ്രോൺ പറന്ന്‌ വിത്തുവിതച്ചു. ഒരേക്കറിൽ 30 കിലോ നെൽ വിത്താണ്‌ വിതച്ചത്. ആകെ വേണ്ടിവന്നത് വെറും അഞ്ച്‌ മിനിറ്റ്. സമയലാഭവും സാമ്പത്തിക ലാഭവും മാത്രമല്ല മെച്ചം. തൊഴിലാളികൾ ഇറങ്ങി വിതയ്ക്കുമ്പോൾ ചവിട്ടേറ്റു വിത്തുകൾ താഴ്‌ന്നു പോകുന്നത് ഒഴിവാക്കാം. നിശ്ചിത അളവിൽ വിതയ്ക്കുന്നതിനാൽ നെൽച്ചെടികൾ തിങ്ങി നിറയുന്നതും ഇല്ലാതാകും. തൊഴിലാളിക്ഷാമം മൂലം കൃഷി മുടങ്ങുന്നതും ഒഴിവാകും. ജില്ലയിൽ ചേനം കോൾപ്പടവിൽ ഡ്രോൺ ഉപയോഗിച്ച്‌ വിത്ത്‌ വിതച്ചതിനു പിന്നാലെയാണ്‌ പുല്ലഴിയിലും ഡ്രോൺ പറന്നിറങ്ങിയത്‌. വിജയൻ കാണത്തിന്റെ നിലത്തിലാണ്‌ ഡ്രോൺ ഉപയോഗിച്ച്‌ വിതച്ചത്‌. ഉമ വിത്താണ്‌ വിതച്ചത്‌. ഒരേക്കറിന്‌ 900 രൂപയാണ്‌ ഡ്രോൺ നിരക്ക്‌. കൂലിച്ചെലവിനേക്കാൾ കുറവാണിത്‌. സാധാരണ മനുഷ്യൻ കൈക്കൊണ്ട്‌ നടുന്പോൾ ഏക്കറിന്‌ 60 കിലോ വിത്ത്‌ വേണ്ടിവരും. എന്നാൽ, ഡ്രോൺ ഉപയോഗിച്ച്‌ നട്ടപ്പോൾ 30കിലോ വിത്ത്‌ മതിയായി. വിത്തിന്‌ കിലോയ്‌ക്ക്‌ 45 രുപയാണ്‌ വില. വിത്തിന്റെ വിലയിൽ മാത്രം 1350 രൂപയോളം കർഷകന്‌ മെച്ചമായി. വെള്ളം വറ്റുന്ന മുറയ്‌ക്ക്‌ പാടശേഖരത്തിൽ മറ്റു നിലങ്ങളിലും ഡ്രോൺ ഉപയോഗിച്ച്‌ വിത്ത്‌ വിതയ്‌ക്കാൻ തയ്യാറെടുക്കുകയാണെന്ന്‌ പുല്ലഴി കോൾപ്പടവ്‌ സഹകരണ സംഘം പ്രസിഡന്റ്‌ ഗോപിനാഥ്‌ കൊളങ്ങാട്ട്‌ പറഞ്ഞു. കൂടുതൽ കർഷകർ ഒന്നിച്ച്‌ ഡ്രോൺ ഉപയോഗിച്ചാൽ നിരക്ക്‌ കുറയും. പ്ലാസ്‌റ്റിക്‌ ഡ്രമ്മിന്‌ തുളകളുണ്ടാക്കി വിത്തുകൾ നിറച്ച്‌ ചക്രങ്ങൾ ഉപയോഗിച്ച്‌ വലിച്ച്‌ വിത്ത്‌ വിതയ്‌ക്കാറുണ്ട്‌. ഡ്രോൺ കൂറെക്കൂടി കർഷകർക്ക്‌ സഹായകമാണെന്ന്‌ അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home