മെസിയുടെ പത്താം നമ്പർ ആദരമായി ഒഴിവാക്കുമോ: നിക്കോ പാസിന് കൊടുക്കുമോ

ലയണൽ മെസി
ബ്യൂണസ് ഐറിസ് : ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചതോടെ അർജന്റീനയുടെ ഐക്കണിക് പത്താം നമ്പർ ജേഴ്സി ആര് അണിയുമെന്ന ചർച്ചകൾ സജീവമാകുന്നു. എൻസോ ഫെർണാണ്ടസ്, അലക്സിസ് മക് അല്ലിസ്റ്റർ തുടങ്ങിയ പരിചയസമ്പന്നരായ പ്രമുഖ താരങ്ങൾക്കൊപ്പം 21കാരനായ യുവതാരം നിക്കോ പാസിനെയും ഈ റോളിനായി അർജന്റീന പരിഗണിക്കുന്നുണ്ട്.
ഇതിൽ നിക്കോ പാസിനോടാണ് പരിശീലകൻ ലയണൽ സ്‌കലോണിക്ക് കൂടുതൽ താല്പര്യം. എന്നാൽ പത്താം നമ്പർ കൈമാറുന്ന കാര്യത്തിൽ കോച്ചിന്റെ തീരുമാനം നിർണായകമാണ്. സ്‌കലോണിയുടെ കരാർ ഈ വർഷം ഡിസംബറിൽ അവസാനിക്കും. അദ്ദേഹം തുടരുന്ന കാര്യത്തിൽ വ്യക്തമായ സൂചന നൽകിയിട്ടില്ലെങ്കിലും, സ്‌കലോണി തന്നെ പരിശീലകനായി തുടരുമെന്ന പ്രതീക്ഷയിലാണ് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ.
സ്‌കലോണി പുതിയ കരാർ ഒപ്പുവെക്കുകയാണെങ്കിൽ നിക്കോ പാസിന് തന്നെ പത്താം നമ്പർ ജേഴ്സി ലഭിക്കുമെന്നാണ് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നത്. മെസിക്കുശേഷമുള്ള പുതിയ കാലഘട്ടത്തിലേക്ക് അർജന്റീന തയ്യാറെടുക്കുമ്പോൾ, ഈ മാസം അവസാനവും ഒക്ടോബർ ആദ്യ വാരത്തിലും അവർക്കായി സൗഹൃദ മത്സരങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. സ്പെയിനിൽ ജനിച്ച നിക്കോ പാസ് മുൻ അർജന്റീന താരം പാബ്ലോ പാസിന്റെ മകനാണ്.
2024ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 11 മത്സരങ്ങളിൽ നിന്നായി ഒരു ഗോളും നേടിയിട്ടുണ്ട്. റയൽ മാഡ്രിഡിനായി മുൻപ് നാല് മത്സരങ്ങളിൽ കളിച്ച പാസ്, നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ കോമോയ്ക്കായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ദ്യോഗോ മറഡോണയ്ക്കും മെസിക്കും പുറമെ ഏരിയൽ ഒർട്ടേഗ, യുവാൻ റോമൻ റിക്വൽമി, മാഴ്‌സെലോ ഗല്ലാർഡോ എന്നിവരാണ് മുൻപ് അർജന്റീനയുടെ വിഖ്യാതമായ പത്താം നന്പർ ജഴ്‌സിയണിഞ്ഞ മറ്റ് പ്രധാന താരങ്ങൾ. മെസി തുടർച്ചയായി 17 വർഷമാണ് പത്താം നമ്പർ ജേഴ്സിയിൽ അർജന്റീനയ്ക്കായി പന്ത് തട്ടിയത്.
അതേസമയം, മെസിയുടെ പത്താം നമ്പർ ജേഴ്‌സി ആർക്കും നൽകാതെ പിൻവലിച്ചേക്കുമെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഈ വിഷയത്തിൽ ബാഴ്സലോണയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാൽ അടുത്തിടെ മെസിയുടെ പിതാവ് അന്തരിച്ചപ്പോൾ റൊണാൾഡോ സോഷ്യൽ മീഡിയയിലൂടെ അനുശോചനം അറിയിച്ചിരുന്നു.










0 comments