ക്രൂഡ് ഓയിൽ വില താഴ്ന്നു; ഓഹരി വിപണിയിൽ നേട്ടത്തുടക്കം

മുംബൈ : അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങളുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ വ്യാഴാഴ്ച എണ്ണവില ഇടിഞ്ഞു. ഇതോടെ ആഭ്യന്തര ഓഹരി വിപണി ഇന്ന് ഉണർവിലാണ്. സെൻസെക്സ് 283.23 പോയിന്റ് അഥവാ 0.37 ശതമാനം ഉയർന്ന് 76,853.58 എന്ന നിലയിലും നിഫ്റ്റി 86.15 പോയിന്റ് അഥവാ 0.36 ശതമാനം ഉയർന്ന് 24,000.60 എന്ന ലെവലിലും എത്തി.
ക്രൂഡ് ഓയിൽ വിലയിലെ വർധനവും യുഎസ്-ഇറാൻ സംഘർഷങ്ങളിൽ നിന്നുള്ള ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും കാരണം ഇന്നലെ നിഫ്റ്റി 141 പോയിന്റും സെൻസെക്സ് 374 പോയിന്റും ഇടിഞ്ഞിരുന്നു. ഐടി, ഓട്ടോ മേഖലകളിലാണ് വിൽപ്പന കേന്ദ്രീകരിച്ചതെങ്കിലും ചില എനർജി ഓഹരികൾ പിന്തുണ നൽകി.
ഇന്ന് സെൻസെക്സിൽ അദാനി പോർട്ട്സ് (1.75%), എച്ച്ഡിഎഫ്സി ബാങ്ക് (1.18%), ആക്സിസ് ബാങ്ക് (1.10%), ബിഇഎൽ (0.88%), എസ്ബിഐ (0.84%) എന്നീ ഓഹരികളാണ് മികച്ചു നിൽക്കുന്നത്. അതേസമയം, കൊട്ടക് ബാങ്ക്, ടിസിഎസ്, ഏഷ്യൻ ബാങ്ക്, മഹീന്ദ്ര&മഹീന്ദ്ര, ടാറ്റാ സ്റ്റീൽ എന്നിവ ഇടിവിലാണ്.
നിഫ്റ്റിയിൽ അദാനി പോർട്ട്സ് (1.60%), കോൾ ഇന്ത്യ (1.22%), ആക്സിസ് ബാങ്ക് (1.14%), എച്ച്ഡിഎഫ്സി ബാങ്ക് (1.06%) എന്നീ ഓഹരികൾ നേട്ടത്തിലാണ്. ഇൻഡിഗോ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടൈറ്റൻ, ഇൻഫി എന്നിവ നഷട്ത്തിലാണ്.









0 comments