മെസ്സി വിടവാങ്ങൽ പ്രഖ്യാപിച്ചുവോ, പ്രതികരണത്തിൽ ശുഭപ്രതീക്ഷയോടെ ആരാധക ലോകം

ബ്യൂണസ് ഐറിസ്: ലോകകപ്പിൽ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ലെന്ന സൂചന നൽകുമ്പോഴും മെസി കളിക്കളത്തിൽ ഇറങ്ങുമെന്ന ശുഭാപ്തി വിശ്വാസവുമായി ആരാധക ലോകം. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന വെനസ്വേലയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കഴിഞ്ഞപ്പോഴാണ് താരത്തിന്റെ വാക്കുകൾ. ആരാധകർക്ക് അത് മെസ്സിയുടെ വിടവാങ്ങൽ സൂചനയാണോ എന്ന് സംശയമായി.
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ സംബന്ധിച്ച് അത്ര പ്രാധാന്യമുള്ളതായിരുന്നില്ല ഇന്ന് നടന്ന മത്സരം. യോഗ്യത നേരത്തേ തന്നെ ഉറപ്പാക്കിയതിനാല്‍ അത്ര നിർണ്ണായകമായിരുന്നില്ല. പക്ഷെ മെസ്സിയുടെ സൂചന ശരിയാണെങ്കിൽ അർജന്റീന ജഴ്സിൽ മെസ്സിയുടെ അവസാന മത്സരമാകും ഇത്. കഴിഞ്ഞ ലോക കപ്പിന് മുൻപും മെസി നൽകിയ സൂചന വെച്ച് വിടവാങ്ങൾ സൂചന താത്കാലികം മാത്രമെന്ന് ആരാധകർ വിലയിരുത്തുന്നു.
80,000 ത്തിലധികം കാണികളാണ് മോനുമെന്റല്‍ സ്‌റ്റേഡിയത്തില്‍ ആ മത്സരം കാണാനെത്തിയത്. ഇതിഹാസതാരം ലയണല്‍ മെസ്സി അര്‍ജന്റീനക്കായി സ്വന്തം നാട്ടില്‍ കളിച്ച അവസാന മത്സരം എന്നതാവുമോ ഇതിന്റെ വിശേഷണം എന്ന സംശയമാണ് ഉയർന്നത്. എന്നാൽ ലോകകപ്പിന്റെ കാര്യത്തിൽ ഈ ആശങ്ക ആരാധകർ തള്ളി. കഴിഞ്ഞ ലോക കപ്പ് കഴിഞ്ഞപ്പോഴും ഇതേ വാക്കുകളാണ് മെസി പ്രയോഗിച്ചത്.
മെസ്സി ഇരട്ട ഗോളുകളുമായി കളംനിറഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് അര്‍ജന്റീന ജയിച്ചുകയറിയത്. കളി കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ആരാധക ലോകത്തെ അനിശ്ചിതത്വത്തിലാക്കിയിരുന്നു.
വെനസ്വേലയ്‌ക്കെതിരായ മത്സരത്തിന് മെസ്സിയുടെ ഭാര്യയും കുട്ടികളും ബന്ധുക്കളും എത്തിയിരുന്നു. യോഗ്യതാ റൗണ്ടില്‍ അടുത്ത മത്സരം ഇക്വഡോറിനെതിരേ അവരുടെ നാട്ടിലാണ്. അവിടെ മെസ്സി കളിക്കുമെന്ന് ഉറപ്പില്ല.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പില്‍ കളിക്കുമോ എന്നായിരുന്നു ആരാധകര്‍ക്കും ഫുട്ബോൾ ലോകത്തിനും അറിയേണ്ട കാര്യം. 2022-ല്‍ ഖത്തറില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ച മെസ്സിക്ക് ഇനിയും ബാല്യമുണ്ട്. ആരാധകർ അത് ഉറച്ച് വിശ്വസിക്കുന്നു.
പതിവ് പോലെ, വീണ്ടുമൊരു ലോകകപ്പ് കളിക്കുന്നതിനെ കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മെസ്സിയുടെ വാക്കുകൾ.
2022 ലോകകപ്പിനു മുമ്പേ തന്നെ ഇത് തന്റെ അവസാന ലോകകപ്പാണെന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്. പക്ഷെ ഖത്തറിൽ വിജയം നിർണ്ണയിച്ചു. അന്നും കളം വിടുന്നതായുള്ള വാക്കുകൾ എളിമ മാത്രമാിരുന്നു. താരത്തിന്റെ വിനയത്തെക്കാൾ ആരാധകർ അദ്ദേഹത്തിന്റെ സാധ്യകൾ തിരിച്ചറിഞ്ഞു.
''ഇനിയും കളിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. എന്റെ പ്രായം കാരണം യുക്തിസഹമായ ഉത്തരം അതില്‍ ഞാന്‍ പങ്കെടുക്കില്ല എന്നതാണ്. നമ്മള്‍ ഏകദേശം അടുത്തെത്തിക്കഴിഞ്ഞു, അതിനാല്‍ എനിക്ക് ആവേശവും പ്രചോദനവും തോന്നുന്നു. ഞാന്‍ എപ്പോഴും പറയാറുള്ളതുപോലെ, ഞാന്‍ ദിവസം തോറും മത്സരങ്ങള്‍ കളിക്കുന്നു.അത്രയേയുള്ളൂ, പക്ഷെ ദിവസം തോറും കാര്യങ്ങള്‍ വൈകാരികതയ്ക്ക് അപ്പുറം മനസിലാക്കുന്നു.''
എംഎല്‍എസ് സീസണും പ്രീ സീസണും പൂര്‍ത്തിയാക്കിയ ശേഷം എന്താണോ തനിക്ക് തോന്നുന്നത് അതിനെ ആശ്രയിച്ചിരിക്കും തന്റെ തീരുമാനമെന്നും മെസ്സി വ്യക്തമാക്കി.
''ദിവസവും നന്നായിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എല്ലാറ്റിനുമുപരി, എന്നോട് തന്നെ സത്യസന്ധത പുലര്‍ത്തുന്നു. നല്ല അവസ്ഥയിലാകുമ്പോള്‍ ഞാന്‍ കളി ആസ്വദിക്കുന്നു. അത് അങ്ങനെയല്ലെങ്കില്‍ പിന്നെ അവിടെ ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നമുക്കു നോക്കാം,
ലോകകപ്പിനെക്കുറിച്ച് ഞാന്‍ ഇതുവരെ ഒരു തീരുമാനമെടുത്തിട്ടില്ല എന്ന് തീർത്ത് പറയുകയും ചെയ്തു. നല്ലൊരു പ്രീ സീസണ്‍ ലഭിക്കുമെന്നും ഈ എംഎല്‍എസ് സീസണ്‍ നന്നായി പൂര്‍ത്തിയാക്കുമെന്നും പ്രതീക്ഷിക്കുന്നു, അപ്പോള്‍ ഞാന്‍ തീരുമാനിക്കും.'' - മെസ്സി വ്യക്തമാക്കി.









0 comments