ഗോളടി തുടർന്ന്‌ മെസി

Lionel Messi
avatar
Sports Desk

Published on Sep 26, 2025, 03:47 AM | 1 min read


ന്യൂയോർക്ക്‌

ഇന്റർ മയാമി കുപ്പായത്തിൽ ഗോളടി തുടർന്ന്‌ ലയണൽ മെസി. ന്യൂയോർക്ക്‌ സിറ്റിക്കെതിരെ ഇരട്ടഗോൾ നേടി. മത്സരം 4–0ന്‌ ജയിച്ച്‌ മയാമി പ്ലേ ഓഫ്‌ യോഗ്യതയും നേടി. അമേരിക്കൻ മേജർ ലീഗ്‌ സോക്കറിൽ 23 കളിയിൽ 24 ഗോളായി മെസിക്ക്‌. ഗോൾവേട്ടക്കാരിൽ ഒന്നാമതാണ്‌. തുടർച്ചയായ രണ്ടാം കളിയിലാണ്‌ ഇരട്ടഗോൾ നേട്ടം. ന്യൂയോർക്ക്‌ സിറ്റിക്കെതിരെ ബൾറ്റാസർ റോഡ്രിഗസ്‌, ല‍ൂയിസ്‌ സുവാരസ്‌ എന്നിവരും ലക്ഷ്യം കണ്ടു.




deshabhimani section

Related News

View More
0 comments
Sort by

Home