കോച്ച് മാറാതെ രാജ്യത്തിനായി കളിക്കില്ലെന്ന് ലെവൻഡോവ്‌സ്‌കി

വാർസോ: പോളണ്ട് പരിശീലകൻ മൈക്കേൽ പ്രോബിയേഴ്‌സിന് കീഴിൽ രാജ്യത്തിനായി കളിക്കില്ലെന്ന് സൂപ്പർ താരം റോബർട്ട് ലെവൻഡോവ്‌സ്‌കി. സോഷ്യൽ മീഡിയയിലൂടെയാണ് മുപ്പത്താറുകാരൻ നിലപാട് വ്യക്തമാക്കിയത്.
'സാഹചര്യങ്ങളാലും പോളണ്ട് പരിശീലകനോടുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലും അദ്ദേഹം ചുമതലയിലുള്ള കാലത്തോളം ദേശീയ ടീമിനായി കളിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കും'- ലെവൻഡോവ്‌സ്‌കി എക്സിൽ കുറിച്ചു.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽനിന്നും വിട്ടുനിന്ന മുന്നേറ്റക്കാരന് പകരം സ്ഥിരം ക്യാപ്‌റ്റനായി പീറ്റർ സിയെലിൻസ്‌കിയെ പരിശീലകൻ നിയമിച്ചിരുന്നു. ഇതാണ് താരത്തെ ചൊടിപ്പിച്ചത്. പോളണ്ടിനായി ഏറ്റവും കൂടുതൽ കളിയിലിറങ്ങി കൂടുതൽ ഗോളടിച്ച താരമാണ് ലെവൻഡോവ്‌സ്‌കി. 158 കളിയിൽ 85 ഗോളടിച്ചു.









0 comments