ad
Deshabhimani

print edition എംബാപ്പെയ്‌ക്ക്‌ 
പിഎസ്‌ജി 640 കോടി നൽകും

mbappe
വെബ് ഡെസ്ക്

Published on Feb 22, 2026, 04:16 AM | 1 min read


പാരിസ്‌

കിലിയൻ എംബാപ്പെയുമായുള്ള കേസ്‌ അവസാനിപ്പിച്ച്‌ പിഎസ്‌ജി. ഇതോടെ ശമ്പള കുടിശ്ശികയായി മുൻതാരത്തിന്‌ 640 കോടി രൂപ ഫ്രഞ്ച്‌ ഫുട്‌ബോൾ ക്ലബ്‌ നൽകും. കഴിഞ്ഞ വർഷം പിഎസ്‌ജി വിട്ട്‌ റയൽ മാഡ്രിഡിൽ ചേർന്ന എംബാപ്പെയ്‌ക്ക്‌ നൽകാനുള്ള ആനുകൂല്യങ്ങൾ ടീം നൽകിയിരുന്നില്ല. ഇതോടെ താരം കോടതിയെ സമീപിച്ചു. കോടതിയുടെ ഉത്തരവും ഫ്രഞ്ച്‌ മുന്നേറ്റക്കാരന്‌ അനുകൂലമായിരുന്നു. ഇതോടെയാണ്‌ കേസിൽ ഇനി അപ്പീൽ പോകേണ്ടതില്ലെന്ന്‌ പിഎസ്‌ജി തീരുമാനിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home