Deshabhimani

നവരാത്രി ആഘോഷത്തിനിടെ ലോറി ഇടിച്ചു കയറി;മരണം 13 ആയി, അഞ്ച് പേര്‍ ഗുരുതരാവസ്ഥയിൽ

gwlr
വെബ് ഡെസ്ക്

Published on Oct 18, 2026, 12:59 PM | 1 min read

ഗ്വാളിയോർ:ക്ഷേത്രത്തിന് മുന്നിലുള്ള റോഡിൽ തിങ്ങിക്കൂടിയ ഭക്തര്‍ക്ക് നേരെ നിയന്ത്രണം വിട്ട ലോറി ഇടിച്ചു കയറി ഉണ്ടായ അപകത്തിൽ മരണപ്പെട്ടവരുടെ എണ്ണം 13 ആയി. 40 പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇവരിൽ അഞ്ചുപേരുടെ നില ഗുരതരമാണെന്നാണ് റിപ്പോര്‍ട്.


ഗ്വാളിയോറിലെ ശീതലമാതാ മന്ദിറിന് സമീപം റോഡരികിൽ കാത്തുനിന്നിരുന്ന ഭക്തരാണ് അപകടത്തിന് ഇരയായത്. ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി ക്ഷേത്ര മതിലിൽ ഇടിച്ചാണ് നിന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം.


ചിന്നോര്‍ ഭാഗത്ത് നിന്നും നെല്ല് കയറ്റി വന്ന ലോറിയാണ്. താത്കാലിക സുരക്ഷാ വേലിയും തകര്‍ത്താണ് ലോറി കവാടത്തിലെ മതിലിൽ ഇടിച്ചു നിന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വലിയ രീതിയിലുള്ള ജനത്തിരക്കുണ്ടായിരുന്നു. ശീതലമാതാ മന്ദിറിലേക്ക് ദർശനത്തിനായി എത്തിയ നൂറുകണക്കിന് ഭക്തർ റോഡരികിലും ക്ഷേത്ര പരിസരത്തും നിൽക്കുകയും ഇരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു പുലർച്ചെ ആയതിനാൽ വാഹനം ശ്രദ്ധയിൽപ്പെട്ടില്ല. ഈ തിരക്കിനിടയിലേക്കാണ് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home