Deshabhimani

ഉത്തരം മുട്ടി ട്രംപ്;റഷ്യയ്ക്ക് എതിരായ ഉപരോധം ഒഴിവാക്കയപ്പോൾ പാര്‍ലമെന്റിനകത്തും എതിര്‍പ്പ്

donald
വെബ് ഡെസ്ക്

Published on Oct 18, 2026, 12:42 PM | 1 min read

വാഷിങ്ടൺ:നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ വിലക്കയറ്റവും ഇന്ധന പ്രതിസന്ധിയും തിരിച്ചടിയായതോടെ റഷ്യയുമായി ഡീസൽ ഇറക്കുമതി കരാര്‍ ഒപ്പുവെച്ച് തലയൂരാൻ ശ്രമിച്ച പ്രസിഡന്റ് ഡൊൺൾഡ് ട്രംപിനെതിരെ പാര്‍ലമെന്റിനകത്ത് പ്രതിഷേധം. ഡീസൽ കരാര്‍ ഒപ്പുവെക്കേണ്ടി വന്നതോടെ ഉപരോധം പിൻവലിക്കേണ്ടി വന്നതാണ് സഭയിൽ വിമര്‍ശനം ഉയര്‍ത്തിയത്.


ഇതിനെതിരെ ഉത്തരം മുട്ടിയ ട്രംപ് മാധ്യമങ്ങൾക്ക് മുന്നിൽ ന്യായീകരിക്കാൻ ശ്രമിച്ചു. "എന്റെ തീരുമാനം എന്താണെന്ന് നിങ്ങൾക്ക് പലർക്കും ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ സമയമാകുമ്പോൾ നിങ്ങളത് മനസ്സിലാക്കും. ഇത് രാജ്യത്തിനും ലോകത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന വളരെ നല്ലൊരു തീരുമാനമാണ്," എന്നായിരുന്നു മയാമിയിലെ മാർ-എ-ലാഗോ റിസോർട്ടിൽ മാധ്യമ സമ്മേളനത്തിലെ വാക്കുകൾ.


Related News

കഴിഞ്ഞ മാസം യു.എസ് കോൺഗ്രസ് പാസാക്കിയ 'ഗ്രാഹം ആക്ട്' അനുസരിച്ച് റഷ്യക്ക് മേൽ ചുമത്തേണ്ടിയിരുന്ന ഉപരോധങ്ങളിൽ നിന്നാണ് വെള്ളിയാഴ്ച ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് ഇളവ് നൽകിയത്. റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള മുൻനിര അഞ്ച് രാജ്യങ്ങൾക്ക് 100 ശതമാനം താരിഫിൽ നിന്നും ഇളവ് അനുവദിക്കയും ചെയ്തു. പ്രസിഡന്റോ സ്റ്റേറ്റ് സെക്രട്ടറിയോ ട്രഷറി, ട്രേഡ് പ്രതിനിധികളുമായി ആലോചിച്ച് തുടർന്നുള്ള നടപടികൾ തീരുമാനിക്കുന്നത് വരെ ഈ ഇളവുകൾ നിലനിൽക്കുമെന്ന് ഉത്തരവിൽ പറയുന്നു.


Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home