Deshabhimani

വിഴിഞ്ഞം പുളുങ്കുടി തീരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങൾക്ക് സ്റ്റേ

kerala highcourt new
വെബ് ഡെസ്ക്

Published on Oct 18, 2026, 12:14 PM | 1 min read

കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് സമീപം പുളിങ്കുടി കടൽ തീരത്തെ വിഐഎസ്എൽ നിര്‍മാണ പ്രവര്‍ത്തനങ്ങൾക്ക് ഹൈക്കോടതി സ്റ്റേ. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് നിർമ്മാണം നടക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് ഇടക്കാല വിലക്കാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വിഎം എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.


വിസിൽ, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പരിസ്ഥിതി അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് കോടതിയിൽ വ്യക്തമാക്കാൻ സാധിച്ചില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. പുളിങ്കുടി കടൽത്തീരത്തെ നിർമ്മാണം വിസിലിന്റെ നിലവിലുള്ളതോ നിർദ്ദിഷ്ടമോ ആയ മാസ്റ്റർ പ്ലാനിന്റെ ഭാഗമല്ലെന്ന് മൂന്നാം എതിർകക്ഷിയായ കേരള തീരദേശ പരിപാലന സമിതി സത്യവാങ്മൂലത്തിൽ ചൂണ്ടികാണിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ ക്ലിയറൻസിൽ ഈ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുമില്ല എന്നും വാദമുണ്ടായി. തുടര്‍ വാദങ്ങൾ നവംബര്‍ 25 ലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home