print edition ആൾമാറാട്ടം: കോവളത്തിന് രണ്ട് വർഷം വിലക്ക്

സ്‌പോർട്‌സ് ലേഖകൻ
Published on May 14, 2026, 02:08 AM | 1 min read
കൊച്ചി : കേരള പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ആൾമാറാട്ടം നടത്തിയതായി തെളിഞ്ഞ കോവളം എഫ്‌സി ക്ലബിന് രണ്ടുവർഷത്തെ വിലക്ക്. കേരള ഫുട്‌ബോൾ അസോസിയേഷന്റേതാണ് (കെഎഫ്‌എ) തീരുമാനം. ഫുട്‌ബോളുമായി ബന്ധപ്പെട്ട യാതൊരു പ്രവർത്തനത്തിലും പങ്കാളികളാകാൻ ക്ലബിനാകില്ല. കെപിഎല്ലിലെ പ്രാഥമിക റൗണ്ടിൽ കേരള യുണൈറ്റഡിനെതിരെയും ഇന്റർ കേരളയ്‌ക്കെതിരെയുമായ മത്സരത്തിൽ കോവളം കളിക്കാരനെ മാറ്റി കളിപ്പിച്ചത്. രജിസ്റ്റർ ചെയ്യാത്ത സമാന പേരുള്ള താരത്ത ഇറക്കുകയായിരുന്നു. യുണൈറ്റഡിനെതിരെ ജയിക്കുകയും ഇന്ററിനെ സമനിലയിൽ തളച്ചും കോവളം സൂപ്പർ എട്ടിലേക്ക് യോഗ്യത നേടുകയും ചെയ്‌തു.
എന്നാൽ ആൾമാറാട്ടം നടത്തിയതായി മനസ്സിലാക്കിയതിനെ തുടർന്ന് ഇന്റർ കേരള കെഎഫ്‌എയ്‌ക്ക് പരാതി നൽകി. അന്വേഷണത്തിൽ കുറ്റം തെളിഞ്ഞു. കോവളത്തിന് രണ്ടുവർഷ വിലക്ക് കൂടാതെ മത്സരഫലവും റദ്ദാക്കി. ഇന്റർ കേരളയും, കേരള യുണൈറ്റഡും 3–0ന് ജയിച്ചതായി പ്രഖ്യാപിച്ചു. ഇതോടെ പോയിന്റ് പട്ടികയിൽ കോവളത്തെ മറികടന്ന് ഇന്റർ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടുകയും ചെയ്‌തു.
ഇതിനിടെ സൂപ്പർ എട്ടിൽ ഇന്നലെ നടന്ന രണ്ട് മത്സരങ്ങളും സമനിലയിലായി. ആദ്യ കളിയിൽ കേരള പൊലീസും ഗോകുലം കേരളയും ഓരോ ഗോളടിച്ച് പിരിഞ്ഞു. മറ്റൊന്നിൽ റിയൽ മലബാർ എഫ്സിയും ഇന്റർ കേരളയും 3–3ന് അവസാനിപ്പിച്ചു. പിന്നിട്ടുനിന്നശേഷമായിരുന്നു ഇന്ററിന്റെ തിരിച്ചുവരവ്.










0 comments