സംഘാടകസമിതി രൂപീകരിച്ചു

കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ് സർവീസ് എംപ്ലോയീസ് അസോസിയേഷൻ ഇൻഡസ് മോട്ടോർസ് സെക്‌ഷൻ സംസ്ഥാന കൺവൻഷന്റെ സംഘാടകസമിതി രൂപീകരണയോഗം സിഐടിയു ജില്ലാ കമ്മിറ്റി അംഗം വി എ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ് സർവീസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ഇൻഡസ് മോട്ടോർസ് സെക്‌ഷൻ സംസ്ഥാന കൺവൻഷൻ 27ന് എറണാകുളം ആശിർഭവൻ ഓഡിറ്റോറിയത്തിൽ ചേരും. സംഘാടകസമിതി രൂപീകരണയോഗം സിഐടിയു ജില്ലാ കമ്മിറ്റി അംഗം വി എ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി ബി പ്രസാദ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എ കെ രജീഷ് ബാബു, സംസ്ഥാന സെക്രട്ടറി മോൻസി പോൾ, ജില്ലാ സെക്രട്ടറി യു കെ ഷാജി, ജില്ലാ ട്രഷറർ എ ബി രാജേഷ് എന്നിവർ സംസാരിച്ചു. പത്തനംതിട്ട റാന്നി യൂണിറ്റ് അംഗം കെ ജെ പ്രമോദ്, എറണാകുളം തേവര യൂണിറ്റ് അംഗം രശ്മി സുനിൽ എന്നിവരുടെ വേർപാടിൽ യോഗം അനുശോചിച്ചു. ഭാരവാഹികൾ: എ ജി ഉദയകുമാർ (ചെയർമാൻ), മോൻസി പോൾ (കൺവീനർ), പി സന്തോഷ്‌കുമാർ (ട്രഷറർ).










0 comments