ad
Deshabhimani

print edition സംസ്ഥാന ജൂനിയർ ഫുട്ബോൾ; മലപ്പുറം സെമിയിൽ

malappuram

തൃശൂർ കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ആൺകുട്ടികളുടെ ഫുട്‌ബോളിൽ 
എറണാകുളത്തിന്റെ മുന്നേറ്റം പാലക്കാടിന്റെ പ്രതിരോധക്കാരൻ പി ചിത്രാംഗദ്‌ സിസർകട്ടിലൂടെ തടയുന്നു /ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ

വെബ് ഡെസ്ക്

Published on Aug 06, 2026, 01:30 AM | 1 min read

തൃശൂർ : സംസ്ഥാന ജൂനിയർ ആൺകുട്ടികളുടെ ഫുട്‌ബോളിൽ മലപ്പുറം സെമിയിൽ കടന്നു. കണ്ണൂരിനെ മൂന്ന്‌ ഗോളിന്‌ തകർത്ത മലപ്പുറം കൊല്ലത്തെ 4–1ന്‌ കീഴടക്കി. കണ്ണൂരിനെതിരെ ശ്രീനന്ദൻ, സി കെ മുഹമ്മദ്‌ ഇർഫാൻ, കെ മുഹമ്മദ്‌ ഷാമിൽ എന്നിവർ ഗോളടിച്ചു. തിരുവനന്തപുരം ആലപ്പുഴയെ ഒരു ഗോളിനും കോട്ടയം വയനാടിനെ മൂന്ന്‌ ഗോളിനും തോൽപ്പിച്ചു.


കാസർകോട്‌ ഇടുക്കിയെ എട്ട്‌ ഗോളിന്‌ പരാജയപ്പെടുത്തി രണ്ടാം ജയം നേടി. കാസർകോടിനായി ത‍ൗഫീഖ്‌ ഇരട്ടഗോൾ നേടി. കെ സായന്ത്‌, കെ വി ആരുഷ്‌, ഇർഫാൻ, പ്രയാഗ്‌ എസ്‌ രാമൻ, അബൂബക്കർ മാഷൽ, സുമൈൽ മുഹമ്മദ്‌ നിസാർ എന്നിവർ പട്ടിക പൂർത്തിയാക്കി.


പാലക്കാട്‌ 3–1ന്‌ എറണാകുളത്തെ തോൽപ്പിച്ച്‌ സെമി പ്രതീക്ഷ നിലനിർത്തി. കോട്ടയവും(2–1) തൃശൂരും(4–0) പത്തനംതിട്ടയെ മറികടന്നു. കോട്ടയത്തിനും തൃശൂരിനും രണ്ട്‌ ജയമായി. തൃശൂർ 4–1ന്‌ വയനാടിനെ കീഴടക്കി. ഗ്രൂപ്പ്‌ മത്സരങ്ങൾ ഇന്നവസാനിക്കും. ശനിയാഴ്‌ച സെമിയും ഞായർ ഫൈനലും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home