ad
Deshabhimani

ടൊറന്റോ ചലച്ചിത്രമേളയിൽ ‘ഹാഫ്’; ശ്രദ്ധനേടാൻ മലയാള വാമ്പയർ ത്രില്ലർ

Half
വെബ് ഡെസ്ക്

Published on Aug 07, 2026, 08:33 AM | 1 min read

കൊച്ചി : ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ് ഒരുക്കുന്ന മലയാളം വാമ്പയർ ആക്ഷൻ ത്രില്ലർ ‘ഹാഫ്’ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. സെപ്റ്റംബറിൽ നടക്കുന്ന മേളയിലെ മിഡ്‌നൈറ്റ് മാഡ്നെസ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. ഉത്തരേന്ത്യയിൽ എക്‌സൽ എന്റർടെയ്ൻമെന്റും എഎ ഫിലിംസും ചേർന്നാണ് ഹിന്ദി പതിപ്പ് അവതരിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്.


സംജാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രഞ്ജിത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ്, അമല പോൾ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. പ്രവീൺ വിശ്വനാഥ് രചന നിർവഹിച്ച ചിത്രം ആൻ സജീവും സജീവ് പി കെയും ചേർന്നാണ് നിർമിക്കുന്നത്. രണ്ട് ഹാഫ് ബ്ലഡ് വാമ്പയറുകളെ കേന്ദ്രീകരിച്ച് പ്രതികാരം, റോഡ് ആക്ഷൻ, വാമ്പയർ ഫാന്റസി എന്നിവ സംയോജിപ്പിച്ചാണ് കഥ ഒരുക്കിയിരിക്കുന്നത്.


മലയാള സിനിമയുമായുള്ള എക്‌സൽ എന്റർടെയ്ൻമെന്റിന്റെ ആദ്യ സഹകരണമാണിത്. 2024ൽ പുറത്തിറങ്ങിയ ‘ഗോളം’ എന്ന ചിത്രത്തിനുശേഷം ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, സംജാദ്, പ്രവീൺ വിശ്വനാഥ് എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഹാഫ്’. ‘ദി റെയ്ഡ് 2’, ‘ദി നൈറ്റ് കംസ് ഫോർ അസ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വെരി ട്രൈ യുലിസ്മാനാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്.


എഡിറ്റർ മഹേഷ് ഭുവനേന്ദ്, പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്, ഛായാഗ്രാഹകൻ പാപ്പിനു, സംഗീതസംവിധായകൻ മിഥുൻ മുകുന്ദൻ, സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ് എന്നിവരാണ് മറ്റ്‌ അണിയറ പ്രവർത്തകർ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home