ad
Deshabhimani

സൗദിയിൽ ഹൂതി ആക്രമണം; 11 പേർക്ക് പരിക്ക്

Hauthi

Photo;AFP

വെബ് ഡെസ്ക്

Published on Aug 07, 2026, 07:44 AM | 1 min read

റിയാദ് : യെമൻ അതിർത്തിക്ക് സമീപമുള്ള സൗദി അറേബ്യയിലെ നജ്‌റാനിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ നാലുവയസ്സുകാരനടക്കം 11 പേർക്ക് പരിക്കേറ്റു. ഇതിന് മണിക്കൂറുകൾക്കുമുമ്പ് യെമനിലെ മാരിബ്, ഹദ്രമൗത് പ്രവിശ്യകളിലുള്ള സർക്കാർ സൈനിക ക്യാമ്പുകൾക്കുനേരെ ഹൂതികൾ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു.


ആക്രമണത്തിൽ 30 സൈനികർ കൊല്ലപ്പെടുകയും അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാധാരണക്കാരെയും ജനവാസമേഖലകളെയും ലക്ഷ്യമിട്ട ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനമാണെന്ന് സൗദി ആരോപിച്ചു. 2022 ഏപ്രിലിലെ അനൗദ്യോഗിക വെടിനിർത്തലിനുശേഷമുള്ള ഏറ്റവും വലിയ സംഘർഷങ്ങളിലൊന്നാണിത്. 2014ൽ ഹൂതികൾ തലസ്ഥാനമായ സന പിടിച്ചെടുത്തതോടെയാണ് യെമനിൽ ആഭ്യന്തരയുദ്ധം രൂക്ഷമായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home