ad
Deshabhimani

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ദവീദ് കറ്റാല

വെബ് ഡെസ്ക്

Published on Mar 22, 2026, 06:09 PM | 1 min read

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ദവീദ് കറ്റാലയെ പുറത്താക്കി. ടീമിന്റെ നിരന്തര തോൽവിക്ക് പിന്നാലെയാണ് മാനേജ്മെന്റിന്റെ തീരുമാനം. പുതിയ പരിശീലകനെ 48 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് ക്ലബ് അറിയിച്ചു.


ആറ് മത്സരങ്ങളിൽ അഞ്ചിലും തോറ്റ ബ്ലാസ്റ്റേഴ്‌സിന് ഒരു സമനില മാത്രമാണ് നേടാനായത്. പോയിന്റ് പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ടീം. യൂറോപ്യൻ ഫുട്ബോളിലെ ദീർഘകാല അനുഭവസമ്പത്തുള്ള കറ്റാലയുടെ വരവ് ടീമിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും കളിക്കളത്തിലെ മോശം പ്രകടനം തിരിച്ചടിയായി.


മാർച്ച് 2025 മുതൽ 2026 വരെ ഒരു വർഷത്തെ കരാറായിരുന്നു സ്പാനിഷ് താരമായ കറ്റാലയ്ക്ക് ബ്ലാസ്റ്റേഴ്‌സുമായി ഉണ്ടായിരുന്നത്. എന്നാൽ തോൽവികൾ തുടർക്കഥയായതോടെ കരാർ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് അദ്ദേഹത്തെ പുറത്താക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home