ad
Deshabhimani

ചെസ് ഫെസ്റ്റിവൽ

ഗൗതം കൃഷ്ണയ്ക്ക്‌ ചാമ്പ്യൻഷിപ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2026, 04:25 AM | 1 min read

തിരുവനന്തപുരം

ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസും ഇന്റർനാഷണൽ സ്കൂൾ ഓഫ് ചെസും (ഐഎസ്‌സി) ചേർന്ന്‌ ഓപ്പൺ ചെസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ്‌ പത്മിനി തോമസ് ഉദ്‌ഘാടനം ചെയ്‌തു. കോളേജ് മാനേജർ ഫാ. എസ് ജെ സണ്ണി തോമസ് അധ്യക്ഷനായി. ഐഎസ്‌സി മാനേജിങ്‌ ഡയറക്ടർ ഉണ്ണികൃഷ്ണൻ, കോളേജ്‌ പ്രിൻസിപ്പൽ ഡോ. ആർ പ്രകാശ് പിള്ള, നിഷാ ജോളി എന്നിവർ സംസാരിച്ചു. ഇന്റർനാഷണൽ മാസ്റ്റർ എച്ച് ഗൗതം കൃഷ്ണയെ ആദരിച്ചു. ഓപ്പൺ വിഭാഗത്തിൽ എച്ച് ഗൗതം കൃഷ്ണ ചാമ്പ്യൻഷിപ് നേടി. 60 വയസ്സിന് മുകളിലുള്ള മികച്ച വെറ്ററൻ വിഭാഗത്തിൽ കെ കെ ഗോപിയും വനിതാ വിഭാഗത്തിൽ എം ഫിദ ഫാത്തിമയും വിജയിച്ചു. അണ്ടർ 9, അണ്ടർ 14,അണ്ടർ 18 കാറ്റഗറി ടൂർണമെന്റ് ഞായറാഴ്‌ച. ഫോൺ: 8921689885.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home