ad
Deshabhimani

യുവാവിനെ മർദിച്ച്‌ കൊല്ലാൻ ശ്രമിച്ചയാൾ അറസ്‌റ്റിൽ

ഹരിദേവ്

ഹരിദേവ്

വെബ് ഡെസ്ക്

Published on Sep 05, 2026, 04:07 AM | 1 min read

​കിളിമാനൂർ

ദളിത് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ കല്ലമ്പലം പൊലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിലെ ഒന്നാംപ്രതി, നാവായിക്കുളം പൈവേലിക്കോണം അശ്വതി ഭവനിൽ ഹരിദേവ് (29)ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. കേസിലെ രണ്ടാം പ്രതി പീലി വിഷ്‌ണുവിനെ പൊലീസ് പിടികൂടിയിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വർക്കല, കല്ലമ്പലം സ്റ്റേഷനുകളുടെ അതിർത്തിയിൽ താമസിക്കുന്ന ദളിത് യുവാവിനെ ജൂലൈ നാലിന് വീട്ടിൽനിന്ന്‌ വിളിച്ചിറക്കി കൊണ്ടുപോയി തടങ്കലിൽ പാർപ്പിക്കുകയും വിഷ്‌ണുവുമായി ചേർന്ന് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. അവിടെനിന്ന് രക്ഷപ്പെട്ട് റോഡിലേക്ക് ഓടിയ യുവാവിനെ ഇയാൾ കാറിൽ പിന്തുടർന്ന് പിടികൂടി വീണ്ടും ആക്രമിക്കുകയും കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയുമായിരുന്നു. മർദനം തടയാൻ എത്തിയ നാവായിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ആക്രമിച്ച മറ്റൊരു കേസും കല്ലമ്പലം, പള്ളിക്കൽ സ്റ്റേഷൻ പരിധിയിലെ കൊലപാതകശ്രമം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഹരിദേവ്. മയക്കുമരുന്ന് കച്ചവട കേസുകളിലും അറസ്റ്റിലായിട്ടുണ്ട്. സംഭവശേഷം രണ്ടുമാസമായി ബംഗളൂരു, ഹൈദരാബാദ്, കർണാടകത്തിലെ മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. കല്ലമ്പലം സിഐ ഡി ദീപു, ഡാൻസാഫ് എസ്ഐ ബിജു, എഎസ്ഐ അനൂപ്, സുനിൽ രാജ്, വിനീഷ്, ഉമറുൾ ഫറൂഖ്, സുജിൽ, വിനോദ്, ഡി ബാലു, ഹരീഷ് എന്നിവരാണ്‌ ഇയാളെ പിടികൂടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home